Healthy Monsoon through AYURVEDA


 The monsoons have set in and we all fall in love with the rain. But the season brings a lot of diseases. So through ayurveda one can lead a healthy life in this season.

          The dietary and lifestyle are to be controlled to balance vata and pitta dosha so that one can attain a good health.

     FOODS that are to be followed

        Should not take heavy foods (foods that are difficult for digestion) as one will have low digestive fire.

        Use bitter taste vegetables and herbs.

        Eat warm foods to get a good metabolism.

        Add lot of spices and herbs like turmeric, ginger, garlic, cardamom that are antifungal and antiviral in property.

        Limit the intake of sea food as water contamination is probably high. 

        Fermented foods like yogurt and buttermilk can be added for your good health.

        Can take hot soup along with spices for improving digestive fire.


         AYURVEDA THERAPIES PRACTICED DURING MONSOON SEASON

         1)ABHYANGAM - Massaging the whole body with medicated oil to improve blood circulation and to rejuvenate body cells.

         2)SWEDANAM - The body is made to sweat by using steam from medicated herbs.

         3)PIZHICHIL - Oil is poured all over body to keep the skin away from dryness and also fight against neurological disorders 

         4)VIRECHANA - One of the panchakarma therapy where it cleans the toxins from our gut and help to attain a balance in pitta dosha.


Dr Athira Ramesh (BAMS)
Assistant Medical officer
Santhigiri Ayurveda and Siddha Hospital, Panjagutta


സൗജന്യ ന്യൂറോപതി സ്ക്രീനിംഗ് ടെസ്റ്റ്‌


 



ശരീരത്തിലെ നാഡി -ഞരമ്പുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഈ ന്യൂറോപതി ടെസ്റ്റിലൂടെ മനസിലാക്കാവുന്നതാണ്.

* പ്രമേഹരോഗികൾ

*സെർവിക്കൽ  സ്പോണ്ടിലോസിസ് ( കഴുത്തു വേദന )

* ലമ്പർ സ്പോണ്ടിലോസിസ് ( നടുവേദന )

* സെർവിക്കൽ റേഡിക്യൂലോപ്പതി.


എന്നീ രോഗങ്ങൾ ഉള്ളവരും, കൈ കാൽ മരവിപ്പ്, കോച്ചിവലിക്കൽ, കാലിൽ മുള്ള് കുത്തുന്ന പോലെയുള്ള വേദന, പുകച്ചിൽ, ഷോക്ക് അടിക്കുന്ന പോലുള്ള പ്രവണത, ബലക്കുറവ് എന്നീ ലക്ഷണങ്ങൾ ഉള്ളവർക്കും ഈ ടെസ്റ്റിന് വിധേയരാകാം.


Date: 08/07/2023

ശനിയാഴ്ച 10:AM  മുതൽ  2: PM വരെ


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.


ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, വാഴക്കാല ,കാക്കനാട്

08111936007

ശാന്തിഗിരി കർക്കടകക്കഞ്ഞി കിറ്റ്

 


വർഷം മുഴുവൻ ആരോഗ്യം..





ആയുർവേദം ഒരു സമ്പൂർണ്ണ ആരോഗ്യ ശാസ്ത്രമാണ്. സ്വജീവിതത്തിന് ആവശ്യമായ ചര്യാകർമങ്ങളും ശരീരകലകൾക്ക് പോഷണം നൽകുന്ന ആഹാരക്രമങ്ങളും ആയുർവേദം നിഷ്കർഷിക്കുന്നു. സ്വഭാവം, സംയോഗം, സംസ്കാരം, മാത്ര, കാലം, ദേശം, ഉപയോഗവ്യവസ്ഥകൾ എന്നീ ഏഴ് കല്പനകൾ ആഹാരത്തെ സംബന്ധിച്ച് പറയുന്നു. 


കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് കർക്കടകമാസം സ്വസ്ഥവൃത്തചികിത്സക്കും പഥ്യാഹാര നിഷ്കർഷക്കും പ്രാധാന്യമർഹിക്കുന്നു. 

സ്വസ്ഥവൃത്തചികിത്സയായ പഞ്ചകർമ്മക്രിയാക്രമങ്ങൾക്ക് സൗകര്യം ലഭിക്കാത്തവർക്ക് പോലും അവരവരുടെ വീട്ടിൽ നിഷ്പ്രയാസം തയ്യാറാക്കി ഉപയോഗിക്കാവുന്ന ഔഷധക്കഞ്ഞി മിശ്രിതം ശാന്തിഗിരി  ജനങ്ങളിലെത്തിക്കുന്നു.


ശരീരത്തിന് മാർദ്ദവം നൽകുന്നതും ത്രിദോഷങ്ങളെ ശമിപ്പിക്കുന്നതിനും ബലത്തെ വർദ്ധിപ്പിക്കുന്നതിനുമായ ഗ്രീറ്റിംഗ് വർഗ്ഗത്തിൽപ്പെടുന്ന ഞവരയരി. ഗുരുഗുണവും സ്നിഗ്ദ്ധഗുണവും ഉഷ്ണവീര്യവുമുള്ള ഉലുവ

എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്തിട്ടുള്ള മിശ്രിതവും പെരുംജീരകം, ജീരകം, കരിംജീരകം, ശതകുപ്പ, മല്ലി, ജാതി തുടങ്ങിയ അങ്ങാടി മരുന്നുകൾ ഉണക്കിപ്പൊടിച്ച പ്രത്യേക പാക്കറ്റുകളിലാക്കിയ പൊടിമരുന്നും അടങ്ങിയതാണ് ഈ കർക്കടകക്കഞ്ഞി കിറ്റ്.


തിരക്കേറിയതും അശാസ്ത്രീയവുമായ ദൈനംദിനചര്യമൂലം ദുഷ്ടമലങ്ങൾ നിറഞ്ഞ ശരീരത്തിന് ശുദ്ധി വരുത്തുവാനും ദോഷങ്ങളെ സമനിലയിലാക്കി ശരീരത്തിനും മനസ്സിനും ആരോഗ്യവും ഊർജ്ജസ്വലതയും പ്രധാനം ചെയ്യുന്നതിനും ഉപകരിക്കുന്ന ഔഷധക്കഞ്ഞിമിശ്രിതമാണിത്. 


തയ്യാറാക്കുന്ന വിധം

കഴുകിയ ഞവരയരിയും ഉലുവയും ആവശ്യത്തിനു വെള്ളം ചേർത്ത് തിളപ്പിക്കുക. പിന്നീട് വേവനുസരിച്ച് സൂചിഗോതമ്പ് നുറുക്ക്, ചെറുപയർ എന്നിവ യഥാക്രമം ചേർക്കുക. പകുതി വേവാകുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക. വേവുമ്പോൾ പൊടി മരുന്ന് ( 15 ഔഷധങ്ങൾ അടങ്ങിയത് ) ചേർത്ത് തിളപ്പിച്ച് ഒന്നാംപാൽ ഒഴിച്ച് വാങ്ങി ചൂടോടെ ഉപയോഗിക്കുക.


കുറിപ്പ്

ആവശ്യമെങ്കിൽ മധുരത്തിനായി കരിപ്പെട്ടിയോ, ശർക്കരയോ ചേർക്കാം. നെയ്യ് മേമ്പൊടിയായി ചേർക്കാം.എല്ലാ ചേരുവകളിൽ നിന്നും ഏഴിലൊരു ഭാഗം വീതമെടുത്ത് ഒരാൾക്ക് ഒരു നേരത്തേക്ക് കഞ്ഞി തയ്യാറാക്കേണ്ടതാണ്.


MRP. 220/- രൂപ


Free Home Delivery in Kerala 

WhatsApp : +91 8111882151


"ശാന്തിഗിരി കർക്കടകക്കഞ്ഞി........ വർഷം മുഴുവൻ ആരോഗ്യം"



ശാന്തിഗിരി കർക്കടകക്കഞ്ഞി കിറ്റ് ഇപ്പോൾ എല്ലാ പ്രമുഖ ആയുർവേദ ഷോപ്പുകളിലും ലഭ്യമാണ്.
 





        ശാന്തിഗിരി കർക്കടകക്കഞ്ഞിആരോഗ്യദായകമായ ഔഷധക്കഞ്ഞി മിശ്രിതം ആയുർവേദം ഒരു സമ്പൂർണ്ണ ആരോഗ്യ ശാസ്ത്രമാണ്. സ്വജീവിതത്തിന് ആവശ്യമായ ചര്യാകർമങ്ങളും ശരീര കലകൾക്ക് പോഷണം നൽകുന്ന ആഹാരക്രമങ്ങളും ആയുർവേദം നിഷ്കർഷിക്കുന്നു. സ്വഭാവം, സംയോഗം, സംസ്കാരം, മാത്ര, കാലം, ദേശം, ഉപയോഗവ്യവസ്ഥകൾ എന്നീ ഏഴ് കല്പനകൾ ആഹാരത്തെ സംബന്ധിച്ച് പറയുന്നു. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് കർക്കടകമാസം സ്വസ്ഥ വൃത്ത ചികിത്സക്കും പഥ്യാഹാര നിഷ്കർഷക്കും പ്രാധാന്യമർഹിക്കുന്നു. സ്വസ്ഥ വൃത്ത ചികിത്സയായ പഞ്ചകർമ്മ ക്രിയ ക്രമങ്ങൾക്ക് സൗകര്യം ലഭിക്കാത്തവർക്ക് പോലും അവരവരുടെ വീട്ടിൽ നിഷ്പ്രയാസം തയ്യാറാക്കി ഉപയോഗിക്കാവുന്ന ഔഷധക്കഞ്ഞി മിശ്രിതം ശാന്തിഗിരി കർക്കടകക്കഞ്ഞി സൗകര്യപ്രദമായ കിറ്റിൽ ജനങ്ങളിലെത്തിക്കുന്നു.

ശരീരത്തിന് മാർദവവും നൽകുന്നതും ത്രിദോഷങ്ങളെ ശമിപ്പിക്കുന്നതിനും ബലത്തെ വർദ്ധിപ്പിക്കുന്നതിനുമായ ഗ്രീറ്റിംഗ് വർഗ്ഗത്തിൽപ്പെടുന്ന ഞവരയരി. ഗുരു ഗുണവും സ്നിഗ്ദ്ധ ഗുണവും ഉഷ്ണവീര്യവുമുള്ള ഉലുവ
ഇവ പ്രത്യേക അനുപാതത്തിൽ ചേർത്തിട്ടുള്ള കഞ്ഞി മിശ്രിതവും പെരുംജീരകം, ജീരകം, കരിംജീരകം, ശതകുപ്പ, മല്ലി, ജാതി തുടങ്ങിയ അങ്ങാടി മരുന്നുകൾ ഉണക്കിപ്പൊടിച്ച പ്രത്യേക പാക്കറ്റുകളിലാക്കിയ പൊടിമരുന്നും അടങ്ങിയതാണ് ഈ കർക്കടക കഞ്ഞി കിറ്റ്. തിരക്കേറിയതും അശാസ്ത്രീയവുമായ ദൈനം ദിനചര്യമൂലം ദുഷ്ടമലങ്ങൾ നിറഞ്ഞ ശരീരത്തിന് ശുദ്ധി വരുത്തുവാനും ദോഷങ്ങളെ സമനിലയിലാക്കി ശരീരത്തിനും മനസ്സിനും ആരോഗ്യവും ഊർജ്ജസ്വലതയും പ്രധാനം ചെയ്യുവാനും ഉപകരിക്കുന്ന ഔഷധക്കഞ്ഞി മിശ്രിതമാണ് ശാന്തിഗിരിയുടെ കർക്കടക കഞ്ഞി.

തയ്യാറാക്കുന്ന വിധം

കഴുകിയ ഞവരയരിയും ഉലുവയും ആവശ്യത്തിനു വെള്ളം ചേർത്ത് തിളപ്പിക്കുക. പിന്നീട് വേവനുസരിച്ച് സൂചി ഗോതമ്പ്, നുറുക്ക്, ചെറുപയർ എന്നിവ യഥാക്രമം ചേർക്കുക. പകുതി വേവാകുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക. വേകുമ്പോൾ പൊടി മരുന്ന് ( 15 ഔഷധങ്ങൾ അടങ്ങിയത് ) ചേർത്ത് തിളപ്പിച്ച് ഒന്നാംപാൽ ഒഴിച്ച് വാങ്ങി ചൂടോടെ ഉപയോഗിക്കുക.

കുറിപ്പ്
ആവശ്യമെങ്കിൽ മധുരത്തിനായി കരിപെട്ടിയോ, ശർക്കരയോ ചേർക്കാം. നെയ് മേമ്പൊടിയായി ചേർക്കാം.എല്ലാ ചേരുവകളിൽ നിന്നും ഏഴിലൊരു ഭാഗം വീതമെടുത്ത് ഒരാൾക്ക് ഒരു നേരത്തേക്ക് കഞ്ഞി തയ്യാറാക്കേണ്ടതാണ്.


 

The Importance of Karkidaka Chikitsa: Nurturing Health and Wellness



 


Karkidakam is the last month in traditional Malayalam calendar, which usually falls between mid-july and mid-august. Let’s explore the importance of karkidaka chikitsa and how it contribute to our overall well being.

 

Monsoon’s impact on Health:

During the monsoon season, the air is filled with moisture, and the environment becomes cool and damp. These conditions can adversely affect our health, leading to various ailments. The increased humidity makes our bodies susceptible to illnesses, weakens digestion, and reduces vitality. Respiratory issues, joint pains, digestive disorders, skin problems, and general fatigue are common during this time.


Detoxification and Purification:

The main aim of Karkidaka Chikitsa is to eliminate accumulated toxins (ama) from the body. Ayurvedic therapies like Panchakarma are employed to purify the system and promote detoxification. By purging toxins, the body's vital organs can function optimally, leading to improved health and vitality.


Boosting Immunity:

Karkidaka Chikitsa also emphasizes strengthening the immune system. During this time, specific herbal preparations and medications are administered to boost immunity and strengthen the body's defenses. To build resistance and prevent illnesses, Ayurvedic remedies including Chyawanprash, herbal and immune-boosting powders are frequently used.


Rejuvenation and Nourishment:

Besides detoxification and immunity, Karkidaka Chikitsa focuses on rejuvenating the body and mind. Therapies like Shirodhara, abhyanga etc. promote relaxation, reduce stress, and nourish the tissues. Ayurvedic tonics and dietary guidelines are provided to support the body's rejuvenation process.


Preventive Healthcare: 

In addition to treating people who are already afflicted by health problems, Karkidaka Chikitsa also serves as a preventative precaution. Individuals can boost their immunity, purify their bodies, and maintain their well-being by adopting this traditional treatment method.


    Karkidaka Chikitsa, an integral part of Kerala's Ayurvedic tradition, offers a comprehensive approach to healthcare during the monsoon season. Through detoxification, immune-boosting therapies, and rejuvenating practices, it helps individuals combat the challenges posed by the rainy season. By embracing this ancient healing tradition, one can experience improved health, vitality, and overall well-being. So, let us appreciate and explore the significance of Karkidaka Chikitsa in nurturing our health and leading a balanced life.

Dr.Sachin Dileep. BAMS
Deputy Medical officer 
Santhigiri Ayurveda & Siddha Hospital, Vellayambalam

ഒറ്റമൂലികൾ പ്രകൃതിയുടെ വരദാനം


 

            നാട്ടറിവുകൾക്കും കേട്ടറിവുകൾക്കും പഞ്ഞമില്ലാത്ത നാടാണല്ലോ നമ്മുടെ കേരളം. എന്തിനും ഏതിനും  നാച്ചുറൽ അല്ലെങ്കിൽ പ്രകൃതിദത്തം എന്ന്  പറയുന്നവരാണ് നമ്മൾ. നാച്ചുറൽ ആയി ജീവിക്കുക പച്ചമരുന്നുകൾ കഴിച്ചാൽ യാതൊരു പ്രശ്നവും ഇല്ല എന്നൊക്കെ യാണ് പൊതുവെ ഉള്ള നന്നുടെ ധാരണ.


⚪️ എന്താണ് പച്ചമരുന്നിനു കുഴപ്പം ?? പറയാം 


        പച്ചമരുന്നുകൾ കഴിച്ചിട്ടുണ്ടാകുന്ന കരൾ , വൃക്ക രോഗങ്ങൾ ഒരു പക്ഷേ നമുക്കറിവുണ്ടാകില്ല അല്ലെങ്കിൽ ആരും അതിനെ കുറിച്ച് പഠനവും നടത്തിയിട്ടില്ല .  


⚪️പ്രകൃതിദത്തമല്ലേ side effects ഒന്നും ഉണ്ടാവില്ല എന്നാണ് ധാരണ എങ്കിൽ അത് തെറ്റാണു  Effect ഉണ്ടെങ്കിൽ side effect ഉം ഉണ്ട് . (Every action there is an equal and opposite reaction) പിന്നെ സൈഡ് എഫ്ഫക്റ്റ് ഇല്ല എങ്കിൽ അവിടെ എഫക്റ്റും ഉണ്ടാവില്ല . അല്ലെ ??


⚪️ എതു രോഗം പറഞ്ഞാലും അതിന്റെ വേര് . ഇല . എന്നൊക്കെ പറഞ്ഞു കഴിച്ചാൽ അത് വളരെ അധികം ദോഷം ചെയ്യും . ശരിയാണ് സസ്യങ്ങളിൽ ഔഷഗുണങ്ങൾ ഉണ്ട് പക്ഷേ എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്ന് അറിയില്ല . അതുപോലെ അതിന്റെ ഗുണവും ദോഷവും പഠനവിധേയം ആകുന്നില്ല .


⚪️ എല്ലാ സസ്യങ്ങളിലും പലതരം ഓർഗാനിക് കെമിക്കലുകൾ അടങ്ങിയിട്ടുണ്ട് ഇതിൽ പലതും ടോക്സിക് ആയ കെമിക്കലുകളും ആണ് എന്ന് അറിയുക .


⚪️ എന്താണ് toxic /toxicity ???

       ‘The dose makes the poison ‘ എന്നുവച്ചാൽ മാത്ര അല്ലെങ്കിൽ അളവ് ആണ് ഒരു വസ്തുവിനെ വിഷം ആക്കുന്നത് . അതായതു എത്രമാത്രം അളവ് കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു ദ്രവ്യത്തിന്റെ വിഷാംശം. അധികമായാൽ അമൃതും വിഷം .


 ⚪️ നമ്മൾ കുടിക്കുന്ന വെള്ളം ആയാൽ പോലും അളവിൽ കൂടുതൽ കഴിച്ചാൽ അതും വിഷം ആണ്  water intoxication/ hyperhydration.

 ഒരു വസ്തുവിൽ ടോക്സിസിറ്റി  കുറവാണു എങ്കിൽ അതിന്റെ കൂടുതൽ അളവ് കഴിക്കാം പക്ഷേ തിരിച്ചു ആണെങ്കിൽ ഡോസ് കുറക്കേണ്ടതായി വരും .


⚪️ ഒരു സസ്യത്തിന്റെ വിശദമായിട്ടുള്ള പഠനങ്ങൾ നടത്താതെ . അതിന്റെ ദോഷങ്ങളെ കുറിച്ചോ ഗുണത്തെ കുറിച്ചോ അല്ലെങ്കിൽ അത് എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നു . ഇനി സൈഡ് എഫ്ഫക്റ്റ് ഉണ്ടായാൽ അതിന്റെ പ്രതിവിധി എന്താണ് എന്നൊന്നും ശാസ്ത്രിയമായി അറിഞ്ഞില്ല എങ്കിൽ വളരെ അധികം ദോഷം ചെയ്യും .


⚪️ എല്ലാ സസ്യങ്ങളിലും Alkaloids ഉണ്ട് . ഇനി എന്താണ് Alkaloids എന്ന് നോക്കാം Alkaloids are a huge group of naturally occurring organic compounds which contain nitrogen atom or atoms (amino or amido in some cases) in their structures. These nitrogen atoms cause alkalinity of these compounds. These nitrogen atoms are usually situated in some ring (cyclic) system. Well known alkaloids  are (morphine ,strychnine , quinine , ephedrine etc....) 


⚪️ Aspirin , cocaine,Digitalis ,Morphine,  Codeine ,Opium . തുടങ്ങിയ മെഡിസിൻ എല്ലാം തന്നെ പ്ലാന്റ് ഒറിജിൻ ആണ് . എല്ലാം വ്യക്തമായ പഠനങ്ങൾക്കു ശേഷമാണു ഉപയോഗിക്കുന്നത് .


⚪️ എല്ലാ സസ്യങ്ങളിലും ആൽക്കലോയ്ഡ്‌സ് അടങ്ങിയിട്ടുണ്ട് അതിന്റെ പ്രവർത്തനം സസ്യങ്ങളിൽ എന്താണ് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല .

 ⚪️ ഒറ്റമൂലികൾ എന്ന് പറഞ്ഞു പല സസ്യങ്ങളും  വ്യക്തമായ ധാരണ ഇല്ലാതെ അല്ലെങ്കിൽ കൃത്യമായ ഡോസ് അറിയാതെ കഴിച്ചാൽ  നമ്മളുടെ കരൾ , കിഡ്നി തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ താറുമാറാകും .


⚪️ കരളിന്റെ ജോലി ടോക്സിക് ആയ വസ്തുക്കളെ ആഗിരണം ചെയ്തു ഫിൽറ്റർ ചെയ്തു കളയുക എന്ന പ്രധാന ധർമമാണ് . ഇത് തുടർച്ചയായി വിഘടിപ്പിക്കുകയും വേർതിരിക്കുകയും ചെയ്യുമ്പോൾ കാലക്രമേണ കരളിന്റെ പ്രവർത്തനത്തെ ബാധിക്കും .

⚪️ എന്തിനും ഏതിനും ഒറ്റമൂലികൾ എന്ന് പറഞ്ഞു അനാവശ്യമായി ഒന്നും കഴിക്കാതെ ഇരിക്കുക .

മരുന്ന് കഴിച്ചു അല്ല ആരോഗ്യം സംരക്ഷിക്കേണ്ടത്  മറിച് ശരീരത്തെയും അതിന്റെ പ്രവർത്തനങ്ങളെയും , രോഗങ്ങളെയും രോഗകാരണങ്ങളെയും അറിഞ്ഞു അതിനെ പ്രതിരോധിക്കുക അപ്പോൾ ആരോഗ്യം സംരക്ഷിക്കപ്പെടും .

ഡോ അഭിജിത്
അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ,
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കുമളി

കർക്കിടക ചികിത്സയുടെ പ്രാധാന്യം





             
  സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരം അടിസ്ഥാനപ്പെടുത്തി ഒരു വര്‍ഷത്തെ ഉത്തരായനമെന്നും ദക്ഷിണായനമെന്നും ഭാരതീയചാര്യന്മാര്‍ വിഭജിച്ചു. ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ മൂന്നു ഋതുക്കള്‍ ഉത്തരായനത്തിലും വര്‍ഷം, ശരത്, ഹേമന്തം എന്നീ മൂന്നു ഋതുക്കള്‍ ദക്ഷിണായനത്തിലും ഉള്‍പ്പെടുന്നു. ഉഷ്ണാധിക്യംമൂലം ഉത്തരായനകാലത്ത് ക്രമേണ ശരീരബലം കുറയുന്നു. മഴയും മഞ്ഞും ഉണ്ടാകുന്ന ദക്ഷിണായനത്തില്‍ ശരീര ബലം ക്രമേണ മെച്ചപ്പെടുന്നു. അയനസന്ധിയായ കര്‍ക്കടകമാസത്തില്‍ ശരീരബലം കുറവായിരിക്കുമ്പോള്‍ ആരോഗ്യസംരക്ഷണത്തിനായി കര്‍ക്കടകചികിത്സ ചെയ്യുന്നു. മഴയും തണുപ്പും വര്‍ധിക്കുന്ന കര്‍ക്കടകത്തില്‍ ത്രിദോഷങ്ങളില്‍ മുഖ്യമായ വാതം വര്‍ധിച്ച് പലതരം രോഗങ്ങളുണ്ടാക്കുന്നു. ഇതേസമയംതന്നെ ദഹനശക്തി കുറഞ്ഞ് പിത്തദുഷ്ടിയുണ്ടാകുന്നു. മഴയും തണുപ്പും വര്‍ധിക്കുമ്പോള്‍ മൂന്നാമത്തെ ദോഷമായ കഫവും ദുഷിച്ച് രോഗങ്ങളുണ്ടാക്കുന്നു. ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥ വര്‍ധിക്കുന്ന വേളയില്‍ രോഗപ്രതിരോധശേഷി കുറയുന്നതും പല തരത്തില്‍ രോഗങ്ങളുണ്ടാകുന്നതും സാധാരണമാണ്. മഴക്കാലം വരുമ്പോള്‍ പ്രായമായവരില്‍ വാതരോഗലക്ഷണങ്ങളായ കഴപ്പ്, തരിപ്പ്, സന്ധികളില്‍ പിടിത്തം, വേദന എന്നിവ വര്‍ധിക്കുന്നതു കാണാം. കൃഷി ഉപജീവനമാര്‍ഗമായിക്കരുതിയിരുന്ന നമ്മുടെ പൂര്‍വികര്‍ ഒരുവര്‍ഷത്തെ ദീര്‍ഘിച്ച അധ്വാനംകൊണ്ട് ക്ഷീണിച്ച ശരീരത്തിന്റെ പുനരുജ്ജീവനത്തിനായി പണി കുറവുള്ള കര്‍ക്കടകമാസം ചികിത്സയ്ക്കായി തിരഞ്ഞെടുത്തെന്നും അനുമാനിക്കാം.  

  നെയ് സേവിപ്പിച്ച് യഥാവിധി വിയര്‍പ്പിച്ച്, വര്‍ധിച്ചിരിക്കുന്ന ദോഷങ്ങളെ പഞ്ചകര്‍മങ്ങളിലൂടെ ബഹിഷ്‌കരിച്ചതിനു ശേഷം രസായനം സേവിപ്പിച്ച് ശരീരബലം വര്‍ധിപ്പിക്കുകയാണ് ഈ ചികിത്സയുടെ ഉദ്ദേശ്യം. ഇക്കാലത്ത് ആളുകള്‍ക്ക് ദീര്‍ഘകാലം തൊഴിലില്‍നിന്ന് വിട്ടുനിന്ന് നെയ് സേവിക്കുവാനും സ്വേദകര്‍മങ്ങള്‍ (വിയര്‍പ്പിക്കല്‍) ചെയ്തതിനുശേഷം പഞ്ചകര്‍മം (വമനം, വിരേചനം, നസ്യം, വസ്തി, രക്തമോക്ഷം) അനുഷ്ഠിക്കുവാനും സാധിച്ചുവെന്നു വരില്ല. പ്രായോഗികമായി പഞ്ചകര്‍മങ്ങളില്‍ ആവശ്യമുള്ള ക്രിയാക്രമം തിരഞ്ഞെടുത്ത് ശരീരശുദ്ധി വരുത്തിയ ശേഷം രസായനൗഷധങ്ങള്‍ സേവിപ്പിക്കുന്നു. സാധാരണക്കാര്‍ക്ക് ആരോഗ്യസംരക്ഷണത്തിന് സാധ്യമായ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.

  • ദഹനശക്തി വര്‍ധിപ്പിക്കുന്ന ഔഷധങ്ങള്‍ കഴിക്കുക.
  • ആയുര്‍വേദചികിത്സകന്റെ നിര്‍ദേശമനുസരിച്ച് ആവശ്യമെങ്കില്‍ നെയ് സേവിപ്പിച്ച് ഉചിതമായ തൈലം ദേഹത്തു പുരട്ടി വിയര്‍പ്പിക്കണം. വേണ്ടത്ര ദിവസങ്ങള്‍ ഇപ്രകാരം ചെയ്ത് വയറിളക്കണം. 
  • ശരീരപ്രകൃതിക്കനുസരിച്ചുള്ള രസായനങ്ങള്‍ സേവിക്കുക.
  • പഥ്യാനുഷ്ഠാനങ്ങളും വിശ്രമവും വേണം.
  • കര്‍ക്കടകമാസത്തില്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇലക്കറികള്‍ കഴിക്കേണ്ടതാണ്.
  • കൂടാതെ ഔഷധഗുണമുള്ള പത്തിലകള്‍ ദേശത്തിനനുസരിച്ച് ലഭ്യമായവ അരിഞ്ഞ് ഉപ്പുചേര്‍ത്ത് വെളിച്ചെണ്ണയില്‍ താളിച്ചു കഴിക്കുന്ന രീതിയും ആരോഗ്യകരമാണ്. ഇലകള്‍ പുഴുങ്ങിയാല്‍ ഗുണം കുറയുമെന്ന് ഓര്‍മിക്കുക. മത്ത, കുമ്പളം, പയര്‍, തഴുതാമ, കഞ്ഞുണ്ണി, തകര, താള്, ചേന, ചീര, കുടകന്‍ ഇവയുടെ ഇലകള്‍ക്ക് രോഗപ്രതിരോധശേഷിയും ഔഷധഗുണവുമുണ്ട്.
  • തവിടും ശര്‍ക്കരയും അടയുണ്ടാക്കി ഇടനേരം കഴിക്കുന്നത് ഫലപ്രദമാണ്.
  • മുക്കുടിപ്രയോഗം പുളിയാരല്‍ , മുത്തിള്‍, മുത്തങ്ങ, ഇഞ്ചി ഇവ മോരില്‍ അരച്ച് തിളപ്പിച്ചുകഴിക്കുന്നത് ഉദരരോഗങ്ങള്‍ തടയുന്നു.
  • മരുന്നുകഞ്ഞി - അഗ്നിദീപ്തിയുണ്ടാക്കുന്ന ജീരകം, ചുക്ക്, അയമോദകം, കുരുമുളക്, അരികളാറ് തുടങ്ങിയ ഔഷധദ്രവ്യങ്ങള്‍ ചേര്‍ത്തു സംസ്‌കരിച്ച ഞവരച്ചോറ് അല്പം നെയ്യും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കഴിക്കുന്ന പ്രയോഗവും ശരീരബലം വര്‍ധിപ്പിക്കും.

  മേല്‍പ്പറഞ്ഞ രീതികള്‍ എല്ലാം ശരീരബലവും രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നതാണ്. ആകാവുന്ന കാര്യങ്ങളെങ്കിലും ചെയ്താല്‍ ഉന്മേഷവും ഊര്‍ജവും വീണ്ടെടുക്കാന്‍ സഹായിക്കും

ഡോ. സൂരജ് . വി.കെ. BAMS. MD
അസോസിയേറ്റ് പ്രൊഫസർ,
ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് , പാലക്കാട്

ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ....

  ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ.. ശാന്തിഗിരി കർക്കടക ചികിത്സ. കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ...