കാലാവസ്ഥാവ്യതിയാനം ആഗോളപ്രതിഭാസമാണ്. വേനൽ, മഴ, മഞ്ഞ്, എന്നിവ മൃതു, മധ്യ, തീഷ്ണം എന്ന രീതിയിൽ മാറി മറിഞ്ഞു വരുന്നു, വ്യവസായങ്ങൾ കൊണ്ടുള്ള അന്തരീക്ഷമലിനീകരണം വായുവിന്റെ താപനിയന്ത്രണത്തെ സ്വാധിനിക്കുന്നു. ഇത് അഗോളതലത്തിൽ പ്രതിഫലിക്കുന്നു. കാലാവസ്ഥാവ്യതിയാനവും ജീവിതശൈലിയും രോഗപ്രതിരോധശേഷിയെ സ്വാധിനിക്കുന്നു. തന്മൂലം ശാരീരിക മാനസിക വൈകല്യങ്ങൾ ഉടലെടുക്കാനുള്ള സാഹചര്യം സംജാതമാവുന്നു. ആയുർവേദ ശാസ്ത്രത്തിൽ ഉത്തരദക്ഷിണായനങ്ങളിൽ ശിശിരം, വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം എന്ന കാലാവസ്ഥ ആറ് ആകുന്നു ഇതിനെ സാമാന്യഭാഷയിൽ വേനൽ,മഴ,മഞ്ഞ് എന്നിങ്ങനെ പറയാം. വേനൽചൂട് ശാരീരികമാനസിക ആരോഗ്യത്തെയും രോഗപ്രതിരോധശേഷിയെയും ക്ഷയിപ്പിക്കുന്നു .പ്രസ്തുത അവസ്ഥയിൽ നിന്ന് ശരീരത്തിനെയും മനസിനെയും സംരക്ഷിക്കാൻ കർക്കിടകമാസ ചികിത്സാപദ്ധതികൾ സഹായകമാവും. രോഗവസ്ഥയിലും സ്വസ്ഥാവസ്ഥയിലും പരിശോധനകൾക്കു ശേഷം എട്ടു മുതൽ ഒരു മാസം വരെ നീണ്ടു നിൽക്കുന്ന ബാഹ്യവും ആന്തരികവും ആയ ഔഷധ പ്രയോഗവും പഥ്യ ആഹാരവും കർക്കിടക കഞ്ഞികൂട്ടിന്റെ സേവയും വാർദ്ധക്ക്യത്തിലേക്കുള്ള ഗതിയെ തടയുന്നു. വിവിധ രോഗാവസ്ഥകളിൽ കർക്കിടക ചികിത്സാപദ്ധതി സ്വീകരിക്കുന്ന പക്ഷം അസാധ്യരോഗങ്ങളെ കൃച്ഛസാധ്യവും, കൃച്ഛസാധ്യരോഗങ്ങളെ സാധ്യരോഗങ്ങൾ ആക്കാനും സാധിക്കുന്നു
വർത്തമാനകാലഘട്ടത്തിൽ യുവതലമുറയുടെ ജീവിതശൈലിയെ വിലയിരുത്തുമ്പോൾ നസ്യം, ശിരോവസ്തി, ശിരോധാര എന്നീ ക്രിയാക്രമങ്ങൾ പ്രാധാന്യം അർഹിക്കുന്നു. പഞ്ചേന്ദ്രിയങ്ങളുടെ സ്ഥാനം ശിരസ്സാണല്ലോ. കമ്പ്യൂട്ടറിനുമുമ്പിലിരുന്നുള്ള ജോലിസ്വഭാവവും മൊബൈൽ ഫോൺ തുടങ്ങിയവയുടെ ഉപയോഗവും ശരീരത്തിനും മനസിനും ഉണ്ടാക്കുന്ന സമ്മർദ്ദാവസ്ഥകളെ ലഘൂകരിക്കാൻ ആവർത്തിച്ചുള്ള കർക്കിടക ചികിത്സാപദ്ധതി സഹായിക്കുന്നു. ആയുർവേദശാസ്ത്രം പറയുന്ന 16 വയസ് മുതലുള്ള യൗവനകാലം ജരാനരകൾ ഇല്ലാതെ വാർദ്ധക്ക്യത്തിലേക്ക് കടക്കുന്ന 70 വയസ് വരെ കൊണ്ടുപോകാൻ ജീവിതശൈലിയും ശോധനചികിത്സയും അത്യന്താപേക്ഷിതമാണ്.
Dr N ജയൻ
BAMS. MD
ശാന്തിഗിരി ആയുർവേദ &സിദ്ധ ഹോസ്പിറ്റൽ, ഉഴവൂർ
No comments:
Post a Comment