കർക്കിടകം അറിയപ്പെടുന്നത് പഞ്ഞ മാസം എന്നായിരുന്നു, എന്തുകൊണ്ടെന്നാൽ ഈ മാസത്തിൽ ശക്തമായ മഴ മൂലം ഭക്ഷണം ശേഖരിക്കുവാനോ ജോലിക്ക് പോകാനോ സാധിച്ചിരുന്നില്ല അതുകൊണ്ട് തന്നെ ഭക്ഷണത്തിന് ആവശ്യം ആയ ധാന്യങ്ങളും മറ്റു വസ്തുക്കളും നേരത്തെ തന്നെ ശേഖരിച്ചു വയ്ക്കുമായിരുന്നു
എന്നാൽ ഇന്നത്തെ സ്ഥിതി മാറി ഏതു കാലത്തും എന്ത് ഭക്ഷണവും ലഭിക്കും എന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു. എന്നാൽ ഇത് ഋതുക്കൾ അനുസരിച്ചു ലഭിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ആർജിക്കുന്ന പ്രതിരോധ ശേഷിയേക്കാൾ കുറയുന്നതിന് കാരണമായിരിക്കുന്നു.
കർക്കിടകം അല്ലെങ്കിൽ വർഷ ഋതുവിൽ എന്ത് കഴിക്കണം എന്നതിനെ പറ്റി ആയുർവേദ ഗ്രന്ഥം ആയ അഷ്ടാംഗ ഹൃദയത്തിൽ പ്രതിപാതിച്ചിട്ടുണ്ട്. കർക്കിടകത്തിൽ കഴിക്കുന്ന ഭക്ഷണം എളുപ്പം ദഹിക്കുന്നതും എന്നാൽ ശരീര പുഷ്ടിക്ക് ഉതകുന്നതും ആയിരിക്കണം
ഉദാഹരണമായി കുറച്ചു മാസങ്ങൾ സൂക്ഷിച്ചു വച്ച അരി, ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങൾ ഉത്തമമാണ്, ഇവ കാലപ്പഴക്കം കൊണ്ട് ലഘു ആയതും എളുപ്പം ദഹിക്കുന്നതും ആണ്. ഇതിന്റെ കൂടെ സൂപ്പ് ചേർത്ത് കഴിക്കുന്നത് ശരീര പുഷ്ടിക്കും സഹായിക്കുന്നു സൂപ്പ് ഉണ്ടാക്കുന്നതിനായി കരയിൽ ജീവിക്കുന്ന പക്ഷിമൃഗാദികളുടെ മാസമോ, പച്ചക്കറികളോ ഉപയോഗിക്കാം.
വർഷ കാലത്ത് ദഹനം വർധിപ്പിക്കാൻ ആയി അരിഷ്ടങ്ങൾ സേവിക്കാവുന്നതാണ്.
മുകളിൽ പറഞ്ഞ ഗുണങ്ങളോടുകൂടിയ ഔഷധകൂട്ടാണ് കർക്കിടക കഞ്ഞി, ഇതിൽ ചേർത്തിരിക്കുന്ന ഔഷധങ്ങൾ ശരീര ബലവും രോഗപ്രതിരോധ ശേഷിയും വർദ്ധിക്കുന്നതിന് സഹായിക്കുന്നു. എന്നാൽ ഇത് ഉപയോഗിക്കുന്ന രീതി പ്രധാനം ആണ്, ഇത് കഴിക്കേണ്ട ഉത്തമമായ കാലം പ്രഭാത ഭക്ഷണ സമയം ആണ്. എന്നാൽ കഞ്ഞി കഴിച്ച ശേഷം മറ്റു ഭക്ഷണങ്ങൾ കഴിക്കേണ്ട ആവശ്യം ഇല്ല, ഇങ്ങനെ കഴിക്കുന്നത് മൂലം കഞ്ഞിയുടെ ഗുണങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.
ഡോ.തൃഷ്ണരാജ്
അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, എറണാകുളം സൗത്ത്
No comments:
Post a Comment