വർഷം മുഴുവൻ ആരോഗ്യം..
ആയുർവേദം ഒരു സമ്പൂർണ്ണ ആരോഗ്യ ശാസ്ത്രമാണ്. സ്വജീവിതത്തിന് ആവശ്യമായ ചര്യാകർമങ്ങളും ശരീരകലകൾക്ക് പോഷണം നൽകുന്ന ആഹാരക്രമങ്ങളും ആയുർവേദം നിഷ്കർഷിക്കുന്നു. സ്വഭാവം, സംയോഗം, സംസ്കാരം, മാത്ര, കാലം, ദേശം, ഉപയോഗവ്യവസ്ഥകൾ എന്നീ ഏഴ് കല്പനകൾ ആഹാരത്തെ സംബന്ധിച്ച് പറയുന്നു.
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് കർക്കടകമാസം സ്വസ്ഥവൃത്തചികിത്സക്കും പഥ്യാഹാര നിഷ്കർഷക്കും പ്രാധാന്യമർഹിക്കുന്നു.
സ്വസ്ഥവൃത്തചികിത്സയായ പഞ്ചകർമ്മക്രിയാക്രമങ്ങൾക്ക് സൗകര്യം ലഭിക്കാത്തവർക്ക് പോലും അവരവരുടെ വീട്ടിൽ നിഷ്പ്രയാസം തയ്യാറാക്കി ഉപയോഗിക്കാവുന്ന ഔഷധക്കഞ്ഞി മിശ്രിതം ശാന്തിഗിരി ജനങ്ങളിലെത്തിക്കുന്നു.
ശരീരത്തിന് മാർദ്ദവം നൽകുന്നതും ത്രിദോഷങ്ങളെ ശമിപ്പിക്കുന്നതിനും ബലത്തെ വർദ്ധിപ്പിക്കുന്നതിനുമായ ഗ്രീറ്റിംഗ് വർഗ്ഗത്തിൽപ്പെടുന്ന ഞവരയരി. ഗുരുഗുണവും സ്നിഗ്ദ്ധഗുണവും ഉഷ്ണവീര്യവുമുള്ള ഉലുവ
എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്തിട്ടുള്ള മിശ്രിതവും പെരുംജീരകം, ജീരകം, കരിംജീരകം, ശതകുപ്പ, മല്ലി, ജാതി തുടങ്ങിയ അങ്ങാടി മരുന്നുകൾ ഉണക്കിപ്പൊടിച്ച പ്രത്യേക പാക്കറ്റുകളിലാക്കിയ പൊടിമരുന്നും അടങ്ങിയതാണ് ഈ കർക്കടകക്കഞ്ഞി കിറ്റ്.
തിരക്കേറിയതും അശാസ്ത്രീയവുമായ ദൈനംദിനചര്യമൂലം ദുഷ്ടമലങ്ങൾ നിറഞ്ഞ ശരീരത്തിന് ശുദ്ധി വരുത്തുവാനും ദോഷങ്ങളെ സമനിലയിലാക്കി ശരീരത്തിനും മനസ്സിനും ആരോഗ്യവും ഊർജ്ജസ്വലതയും പ്രധാനം ചെയ്യുന്നതിനും ഉപകരിക്കുന്ന ഔഷധക്കഞ്ഞിമിശ്രിതമാണിത്.
തയ്യാറാക്കുന്ന വിധം
കഴുകിയ ഞവരയരിയും ഉലുവയും ആവശ്യത്തിനു വെള്ളം ചേർത്ത് തിളപ്പിക്കുക. പിന്നീട് വേവനുസരിച്ച് സൂചിഗോതമ്പ് നുറുക്ക്, ചെറുപയർ എന്നിവ യഥാക്രമം ചേർക്കുക. പകുതി വേവാകുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക. വേവുമ്പോൾ പൊടി മരുന്ന് ( 15 ഔഷധങ്ങൾ അടങ്ങിയത് ) ചേർത്ത് തിളപ്പിച്ച് ഒന്നാംപാൽ ഒഴിച്ച് വാങ്ങി ചൂടോടെ ഉപയോഗിക്കുക.
കുറിപ്പ്
ആവശ്യമെങ്കിൽ മധുരത്തിനായി കരിപ്പെട്ടിയോ, ശർക്കരയോ ചേർക്കാം. നെയ്യ് മേമ്പൊടിയായി ചേർക്കാം.എല്ലാ ചേരുവകളിൽ നിന്നും ഏഴിലൊരു ഭാഗം വീതമെടുത്ത് ഒരാൾക്ക് ഒരു നേരത്തേക്ക് കഞ്ഞി തയ്യാറാക്കേണ്ടതാണ്.
MRP. 220/- രൂപ
Free Home Delivery in Kerala
WhatsApp : +91 8111882151
No comments:
Post a Comment