ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ.. ശാന്തിഗിരി കർക്കടക ചികിത്സ.
കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് ആയുര്‍വേദം വളരെയധികം പ്രാധാന്യം നൽകുന്നു. ഇതിന് കർക്കടകം ഏറ്റവും അനുയോജ്യമായ സമയമാണ്.
വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യത്തിന്‍റെ അടിസ്ഥാന ശിലകളായി ആയുര്‍വേദം വിവരിക്കുന്നത്. ഇതിന് ഭംഗം നേരിടുമ്പോള്‍ ശരീരത്തെ രോഗങ്ങള്‍ കീഴ്പ്പെടുത്തും. വേനല്‍കാലം, മഴകാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങളില്‍ വരുന്ന മാറ്റങ്ങളും ഇതിന് ഒരു കാരണമാണ്. വേനലില്‍ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നത് വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കടക ചികിത്സയിലൂടെ വീണ്ടെടുക്കാന്‍ സാധിക്കും.
ശാന്തിഗിരിയുടെ എല്ലാ ഹോസ്പിറ്റലുകളിലും കർക്കടക ചികിത്സ ബുക്കിംഗ് തുടരുന്നു ....
No comments:
Post a Comment