സാമാന്യ കർക്കിടക ചികിത്സകൾ
അഭ്യംഗം, അഭ്യംഗസ്വേദനം, പിഴിച്ചിൽ, നവരക്കിഴി,
ധാരാ, നസ്യം മുതലായ പ്രതിരോധ പ്രവർത്തനങ്ങൾ
വിരേചനംവസ്തി മുതലായ മാർങ്ങളിലൂടെ
ശരീരത്തിൽ തങ്ങി നില്ക്കുന്ന അഴുക്കുകളെ നിർമാർജ നം ചെയ്യുക.
കർക്കിടക ചികിത്സയുടെ ശാസ്ത്രോക്തമായ സാമാന്യ രൂപം പറയാം
- അഭ്യംഗം - ഓരോ രോഗിയേയും ഉഴിച്ചിൽ പാത്തിയിൽ കിടത്തി അനുഗുണമായ തൈലങ്ങൾ ഉപയോഗിച്ച് ശരീരമാസകലം തടവി മർമസ്ഥാനങ്ങളെ ഉദ്വീപിപ്പിച്ച് രക്തചങ്ങ്‌ക്രമണം ക്രമീകരിച്ച് ശാരീരികമായും മാനസീകമായും ചർമകാന്തിയും ശരീരബലവും വർദ്ധിപ്പിക്കുന്നു
- തൈലങ്ങൾ . - ധാനന്തരം സഹചരാദി പിണ്ഡതൈലം മഹാ നാരായണം ഡോക്ടർമാരുടെ നിർദേശങ്ങൾക്കനുസരിച്ച്
- സ്വേദനം . - പ്രമേഹരോഗികളല്ലാത്തവർക്ക് മരുന്നിട്ട് വേവിച്ച നീരാവി ട്യൂബ് വഴി നീരാവി സ്വേദന കൂട്ടിലിരുത്തി ദേഹമാസകലം ഏൽപിക്കുന്ന രീതി. നാഡീഞരമ്പുകൾക്ക് ഉണർവ് ലഭിക്കുന്നു
- ധാരാ -- ധാരയിൽ സർവാംഗധാരയും ശിരോധാരയും നേത്ര ധാരയും പ്രത്യകം നിഷ്കർഷയോടെ ചെയ്ത് വരേണ്ട താണ്
ശിരോധാരയിൽ നെറ്റിയിലൂടെയും ശിരസ്സിലൂടെയും പ്രത്യേക ഔഷധതൈലങ്ങൾ നേരിയ ചൂടിലൂടെ തുടർച്ചയായി ധാര ചെയ്യുന്നു
മാനസീക സമ്മർദം കുറച്ച് നാഡീവ്യൂഹത്തെ തണുപ്പിച്ച് പിരിമുറുക്കം ഇല്ലാതാക്കി ഉറക്കവും മനസ്സമാധാനവും പ്രദാനം ചെയ്യുന്നു
ഡോക്ടർ നിഷ്കർഷിക്കുന്ന തൈലങ്ങൾ
ക്ഷീരബല ബലാഹഡാദി, കഞ്ഞുണ്യാദി ചന്ദനാദി എന്നിവകളുമാകാം
- പിഴിച്ചിൽ - പേശികൾ ക്ഷയിക്കുന്ന തളർവാതം മുതലായ രോഗങ്ങൾക്കും നാഡീ ഞരമ്പുകളിൽ രക്ത ഓട്ടം തടപെടാതെയിരിക്കുന്നതിനും മറ്റും ഔഷധ എണ്ണകൾ തുടർച്ചയായി ശരീരത്തിൽ ചെറു ചൂടോടെ ധാര പോലയും ഇളം തടവലിലൂടയും നടത്തുന്ന ചികിത്സ
എല്ലാ തൈലങ്ങളിലും പിഴിച്ചിൽ തൈലങ്ങൾ വേറെ വേറെ തയ്യാർ ചെയ്യപ്പെടും
- ഞവരക്കിഴി -- ഞവര അരി ഔഷധങ്ങൾ പാൽ എന്നി തയ്യാർ ചെയ്ത് നല്ലവണ്ണം വേവിച്ച് നിശ്ചിത അളവിലുളള കിഴികളാക്കി ആ കിഴി കൾ ചെറു ചൂടോടെ ശരീരത്തിൽ സർവാംഗം അമർത്ത നടത്തുന്ന തേപ്പ് ചികിത്സാരീതി
പക്ഷാഘാതങ്ങൾക്ക് ഉത്തമമായതും തരിപ്പ് തളർച്ച കൈകാൽ മെലിച്ചൽ എന്നിവ കൾക്ക് ആവശ്യമായതുമാണ്
ശരീര സൌന്ദര്യ ചികിത്സയിൽ ഇതും ഉൾപ്പെടുത്താറുണ്ട്
- നസ്യം - കർക്കിടകത്തിൽ മുഖ്യമായി എടുക്കേണ്ട ചികിത്സകളിൽ പ്രധാനമായതാണ് നസ്യം. രോഗിയുടെ തരാരെങ്ങ ളനുസരിച്ച് ഔഷധങ്ങൾ മൂക്കിലൂടെ നിർദ്ദിഷ്ട അളവുകളിൽ ഉപയോഗിക്കുന്ന രീതി. നാസാരന്ധ്രങ്ങളിൽ നിന്നും ശിരശ്ശിന്റെ മധ്യഭാഗത്തേക്ക് വലിച്ചെടുക്കും. വിധം ഔഷധങ്ങൾ മൂക്കിലൂടെ പ്രവർത്തിപ്പിക്കുന്നു.
ശിരോ സംബന്ധമായതും, മുണ്ട്, കാത്, ഒറ്റത്തല വലി, മുഖവാതം, എന്നിവക്ക് ഉത്തമ ചികിത്സ
ക്ഷീരബല 101 ധാന്വന്തരം 101 , അണുതൈലം മുതലായവ
സാമാന്യമായി ഈ ചികിത്സാക്രങ്ങൾക്കനുസരിച്ച് വിശേഷ വ്യാധി സ്തർകളിൽ വസ്തി ചികിത് യും എടുക്കേണ്ടതാണ്
അന്യം നിന്നു പോയി കൊണ്ടിരിക്കുന്ന ഈ അമൂല്യ ശാസ്ത്രോ ക്‌ത ചികിത്സാസപ്രദായത്തെ തനതായ രീതിയിൽ ഒരു മഹാ ഗുരു ഏറെറടുത്ത് ശാന്തിഗിരി ആശ്രമം വഴിയായി എല്ലാ ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റലുകൾ മുഖേന സ്വയം നിർമിതമായ ഔഷങ്ങൾ ഉപയോഗിച്ച് എല്ലാ വർഷവും കർക്കിട ചികിത്സയെ നടത്തിവരുന്നു.
ഈ സേവയിൽ പങ്കുകൊള്ളുവാനും ആയിരആയിരം കുടുംബങ്ങൾക്ക് അനുഭാവപൂർവം ആതുര സേവനം നടത്തുവാനും അവസരുണ്ടാക്കി പേരും പെരുമയും നേടിത്തന്ന മഹാ ഗുരുവിൽ പ്രണാമമർപ്പിച്ചു കൊണ്ട്
ഡോ. ചന്ദ്രശേഖരൻ
അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ,
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കോയമ്പത്തൂർ
No comments:
Post a Comment