കർക്കടക കഞ്ഞിയുടെ / ഔഷധ കഞ്ഞിയുടെ സവിശേഷതയും ഉണ്ടാക്കുന്ന വിധവും

 


Details of Treatment Centres

Importance of Karkadaka Treatment

Karkadaka Treatment Ad


ആൽക്കലൈൻ ആയ നവര നെല്ലിൻ്റെ തവിട് കളയാത്ത അരി വേവിച്ച് കഞ്ഞി വെക്കുന്നു.  ആൽക്കലൈനായ വിവിധ ആയൂർവേദ മരുന്നുകൾ പൊടിച്ച് കഞ്ഞിയിൽ ചേർക്കുന്നു. ഔഷധ കഞ്ഞി അടുപ്പിൽ നിന്ന് ഇറക്കുന്നതിന് മുൻപ് അൽക്കലൈനായ നാളികേരപ്പാലും ഇന്ദൂപ്പും പരിശുദ്ധമായ പശുവിൻ നെയ്യും ചേർത്ത് ഇളക്കി ഉണ്ടാക്കുന്ന കഞ്ഞിയെ ആണ് മലയാളികൾ കർക്കടക കഞ്ഞി എന്ന് വിളിക്കുന്നത്.


കർക്കടക  കഞ്ഞി അഥവാ ഔഷധ കഞ്ഞി എന്തിനാണ് കഴിക്കുന്നത് ?


  • ശാരീരികവും മാനസികവുമായ കഠിനാധ്വാനവും ക്രമമല്ലാത്ത ഭക്ഷണവും മൂലം ശരീരം അസിഡിക്ക് ആയി മാറുന്നു.ഈ ആസിഡിൻ്റെ പ്രവർത്തനത്താൽ  കോശങ്ങളെ ക്ഷയിപ്പിക്കുന്ന മാലിന്യങ്ങൾ ശരീരത്തിൽ അടിഞ്ഞു കൂടുകയും തന്മൂലം വേദനയും നീർക്കെട്ടും ഉണ്ടാകുകയും ചെയ്യുന്നു.ഇത് കാലക്രമേണ പലതരം ആരോഗ്യ പ്രശ്നങ്ങളിലേക്ക് പോകുന്നു.


  • പൂർണമായും ആൽക്ക ലൈൻ ചേരുവകൾ കൊണ്ട് ഉണ്ടാക്കുന്ന പോഷകസമൃദ്ധമായ  കർക്കടക കഞ്ഞി കർക്കടകമാസം എല്ലാ ദിവസം ചൂടോടെ കഴിക്കുമ്പോൾ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന മാലിന്യം ഇളകി പുറത്ത് പോകുകയും ശുദ്ധമാവുകയും ശരീരത്തിൻ്റെ pH തോത് ക്രമപ്പെടുകയും ചെയ്യുന്നു.


  • ശരീരത്തിൽ നടക്കുന്ന ഈ ജൈവരാസപ്രവർത്തനം കൊണ്ട് pH 7.4 ൽ എത്തുന്നു.


  • 7.4 pH ഉള്ള ശരീരം ഒരു രോഗാണുവിനും ആക്രമിക്കാൻ കഴിയാത്ത വിധം പ്രതിരോധശേഷി സ്വയം നേടും എന്ന് ശാസ്ത്രവും വ്യക്തമാക്കുന്നു.


ശാരീരിക ഗുണങ്ങൾ.

  • രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു. രോഗങ്ങളിൽ നിന്നും മുക്തമാകാൻ ശരീരത്തെ സഹായിക്കുന്നു.


കർക്കടക കഞ്ഞി വയ്ക്കുന്ന വിധം:


  • പഴയ ഞവരയരി /  കുത്തരി / ഉണക്കലരി, സൂചി ഗോതമ്പ്, ചെറുപയർ,ആവശ്യത്തിന്  ഉപയോഗിക്കുക.


  • മുക്കൂറ്റി,കീഴാർനെല്ലി, ചെറൂള,തഴുതാമ,മുയൽ ചെവിയൻ,ബലികറുക, ഉഴിഞ്ഞ, നിലപ്പനകിഴങ്ങ്, കയ്യൊന്നി, വിഷ്ണുക്രാന്തി, തിരുതാളി, ചെറുകടലാടി,പൂവാംകുറുന്തൽ, പനിക്കൂർക്കയില , നിലപ്പുള്ളടി സമൂലം, ചങ്ങലംപിരണ്ട ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതച്ചെടുക്കുക.


  • കുറുന്തോട്ടി വേർ,ഉലുവ, ആശാളി,പെരുംജീരകം,കക്കുംകായ പരിപ്പ്,നല്ലജീരകം, കരീംജീരകം, ശതകുപ്പ, മല്ലി, ജാതിപത്രി , ആരോഗ്യ ചൂർണം ഇവ പൊടിച്ചു ചേർക്കുക.


  • മരുന്നുകൾ എല്ലാം കൂടി 30gm/60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക.
  • ആവിശ്യമെന്നാൽ തേങ്ങ പീര ഇടാം,ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം .
  • ഇന്തുപ്പ് /കല്ലുപ്പ് ചേർക്കാം.9 ഉപ്പുകളും ചേർക്കാവുന്നതാണ് (ആവിശ്യമെന്നാൽ).


  • രാത്രിയിൽ ഒരു നേരമെങ്കിലും മരുന്ന് കഞ്ഞി കഴിക്കുക.
  • മരുന്ന്കിഴി അടുത്ത ദിവസം പുതിയത് വേണം ഉപയോഗിക്കുവാൻ.


  • മുരിങ്ങയില, മത്സ്യ മാംസാദികൾ, ചേന, ചേമ്പ്, തണുപ്പുള്ള സാധനങ്ങൾ, മുതലായവ ഒഴിവാക്കുന്നത് ഉത്തമം.


ഡോ. അരവിന്ദ് കൃഷ്ണൻ

അഡീഷണൽ മെഡിക്കൽ ഓഫീസർ

ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കോട്ടയം

           



No comments:

Post a Comment

ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ....

  ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ.. ശാന്തിഗിരി കർക്കടക ചികിത്സ. കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ...