ആരോഗ്യ സംരക്ഷണം കർക്കടകത്തിൽ

 




പുതുവർഷ പുലരി ആവണി മാസാരംഭത്തോടെയാണെങ്കിൽ, ആരോഗ്യവർഷ പുലരി കർക്കിടകത്തിൽ ആരംഭിക്കുന്നു.

ആരോഗ്യപൂർണമായ മനസ്സും ശരീരവും വാർത്തെടുക്കുന്നതിനുള്ള ഔഷധസേവ, ആഹാര വിഹാരാദികൾ തുടങ്ങിയവ ശീലിച്ചു തുടങ്ങാൻ ഉത്തമമായ സമയമാണ് കർക്കിടകം. അഹിതാചാരങ്ങൾ ത്യജിച്ച് നവ ആരോഗ്യ സിദ്ധാന്തങ്ങൾ ശരീരവ്യവസ്ഥയിൽ ഉൾക്കൊള്ളിക്കാൻ, ആരോഗ്യത്തിന്റെ പുതു വിത്തുകൾ പാകാൻ ഉതകുന്ന സമയമാണ് കർക്കിടകം. 

മനുഷ്യ ശരീരത്തിൽ അംഗബലവും ശരീരബലവും കുറഞ്ഞ കാലഘട്ടമാണ് കർക്കിടകം. വേനൽചൂടിൽ നിന്ന് മാറി പെട്ടെന്ന് പെയ്യുന്ന മഴയും തണുപ്പും  വാതവർദ്ധകങ്ങളാണ്. ചുട്ടുപഴുത്ത ഭൂമിയിൽ പെട്ടെന്ന് പെയ്യുന്ന മഴ, സസ്യജാലങ്ങളിലും ജലാശയങ്ങളിലും അമ്ല വിപാകം ഉണ്ടാക്കുകയും പിത്തചയം സംഭവിക്കുകയും ചെയ്യുന്നു. തണുപ്പ്, ഈർപ്പം ഇവ കഫ ദോഷത്തെയും വ്യതിചലിപ്പിക്കുന്നു.  സാംക്രമിക രോഗങ്ങളുടെ കാലം കൂടിയാണ് കർക്കിടകം.

 നൂറ്റാണ്ടുകളായി കേരളീയർ പിന്തുടരുന്ന ഭക്ഷണക്രമം, പഞ്ചകർമ്മ ചികിത്സ, പഥ്യാചാരങ്ങൾ തുടങ്ങിയവ ആരോഗ്യത്തിന്റെയും പ്രതിരോധശേഷിയുടെയും നിർണായക ഘടകങ്ങളാണ്.

സാത്മ്യമറിഞ്ഞ് വേണം ഋതുചര്യകൾ ശീലിക്കാൻ. ഓരോ ദേശത്തെയും വ്യക്തിയെയും കൃത്യമായി അപഗ്രഥിച്ച് ദോഷപ്രകൃതികൾ അറിഞ്ഞു വേണം കർക്കിടക ചികിത്സ ശീലിക്കാൻ.

 ഉത്തരായന ദക്ഷിണായനങ്ങളുടെ അയനസന്ധിയായ കർക്കിടകത്തിൽ ശരീരബലം തീരെ കുറവായതിനാൽ ആരോഗ്യ സംരക്ഷണത്തിൽ കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കർക്കിടക കഞ്ഞി, പത്തിലത്തോരൻ മുതലായ പരമ്പരാഗത ഭക്ഷണങ്ങൾ അഗ്‌നി വർദ്ധകങ്ങളും പ്രതിരോധശേഷി വർദ്ധകങ്ങളും ആണ്.

ഘൃതസേവയിലൂടെ ആരംഭിച്ച് സ്നേഹ സ്വേദനങ്ങളിലൂടെ വികൃത ദോഷങ്ങളെ കോഷ്‌ഠത്തിലെത്തിച്ച് പഞ്ചകർമ്മ ക്രിയകളിലൂടെ ദോഷങ്ങളെ ബഹിഷ്കരിച്ച്, ശുദ്ധമായ ശരീരത്തെ ചികിത്സയിലൂടെ പുഷ്‌ടിപ്പെടുത്തി, വരും വർഷങ്ങളിലേക്കും ആരോഗ്യദായകമായ ശരീരത്തെ വാർത്തെടുക്കുക എന്നതാണ് കർക്കിടക ചികിത്സയുടെ ലക്ഷ്യം.

ഔഷധികളുടെ നാഥനായ ചന്ദ്രൻറെ രാശിയായ കർക്കിടകത്തിൽ, ഔഷധസസ്യങ്ങളുടെ വീര്യം വർദ്ധിച്ചിരിക്കുന്നു. അതിനാൽ ഔഷധസേവയ്ക്ക് പറ്റിയ കാലവുമാണ് കർക്കിടകം.

 ശരീരത്തിന്റെ രക്ത ചംക്രമണം വർദ്ധിപ്പിക്കാനും അസ്ഥിമജകൾക്കുണ്ടാകുന്ന ക്ഷയം മാറ്റാനും സമദോഷ അഗ്‌നി ധാതു മലങ്ങൾ സ്ഥാപിക്കാനും ജീവിത നിലവാരം ഉയർത്താനും കർക്കിടക ചികിത്സ സഹായിക്കുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും ഹിതാഹിതങ്ങളെ കൃത്യമായി മനസ്സിലാക്കിയുള്ള ആയുർവേദ ശാസ്ത്ര ചികിത്സാ പദ്ധതിയിലൂടെ ശാരീരിക മാനസിക ആരോഗ്യം വർദ്ധിപ്പിക്കാനും ഊർജ്ജസ്വലമായ ജീവിതരീതി പടുത്തുയർത്താനും സാധിക്കും.


ഡോ. ശ്രീലക്ഷ്മി. പി.ആർ
അഡീഷണൽ മെഡിക്കൽ ഓഫീസർ ,
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹെൽത്ത് കെയർ , പട്ടം

കർക്കടക മാസത്തിലെ എണ്ണ തേച്ചുകുളി.

  

 കർക്കിടകമാസം മഴക്കാലമാണ്. വാതം , പിത്ത, കഫ ദോഷങ്ങൾ അസ്ഥിരമാകുന്ന  ഇത് ശരീരത്തിൽ അസന്തുലി താവസ്ഥ സൃഷ്ടിക്കുന്നു. അതിനാൽ മഴക്കാലത്ത് (വർഷകാലത്ത്) വ്യക്തികൾ അവരുടെ ശരീരത്തിനും മനസ്സിനും ആരോഗ്യവും നവോന്മേഷവും പകരാൻ ഈ കാലം ഉപയോഗിക്കുന്നു. ശരീരത്തെ ഊർജ്ജസ്വലമാക്കുന്നതിനും ഇത് സഹായിക്കുന്നു.

 

 ഔഷധസേവയിലും ചികിത്സയിലും ഭക്ഷണകാര്യത്തിലും മാത്രമല്ല കുളിക്കുന്ന കാര്യത്തിലും കർക്കിടകം മാസത്തിൽ ചില ചിട്ടകൾ പറയുന്നുണ്ട്. ഇത് ആരോഗ്യത്തിനോടൊപ്പം സൗന്ദര്യത്തിനും സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിന്റെ ശക്തി വർധിപ്പിക്കുകയും പേശികളുടെ കാഠിന്യം കുറയ്ക്കുകയും ചെയ്യുന്നു.


* ദിവസവും എണ്ണ തേച്ചു കുളിച്ചാൽ ആരോഗ്യവും ഒപ്പം സൗന്ദര്യം നിറഞ്ഞ ശരീരവും ലഭിക്കും.


* വാത സംബന്ധമായ ബുദ്ധിമുട്ടുകൾ മാറുന്നതിന്  എണ്ണ തേച്ചു കുളി ഏറെ ഗുണപ്രദമാണ്.


* മാർദ്ധവമുള്ള ത്വക്ക് ദേഹപുഷ്ടി ,നല്ല ഉറക്കം എന്നിങ്ങനെ ഗുണങ്ങൾ ലഭിക്കും.


* കാലുകൾക്കടിയിൽ എണ്ണ പുരട്ടുന്നത് കാലുകളുടെ വരണ്ട സ്വഭാവം മാറാനും വിണ്ടു കീറാതിരിക്കാനും സഹായിക്കും നല്ല ഉറക്കവും ദേഹസുഖവും ലഭിക്കും.


* പ്രമേഹത്തിൽ കാലുകളിലേക്കുള്ള രക്ത ഓട്ടം  കൂട്ടാൻ പാദാഭ്യംഗം സഹായിക്കുന്നു.


* തലയിൽ എണ്ണ തേച്ച് കുളിക്കുന്നത് ഷിരോ ചർമത്തിലെ രക്തപ്രവാഹം വർധിപ്പിക്കാനും മുടി (തലയോട്ടി) ആഡംബരത്തോടെ, കട്ടിയുള്ളതും, മൃദുവും, തിളക്കമുള്ളതുമായി വളരാനും സഹായിക്കുന്നു.


* ചർമ്മത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും ഹൈപ്പർ പിഗ്മെന്റേഷൻ കുറയ്ക്കുകയും ചെയ്യുന്നു.


*മുഴുവൻ ശരീരത്തെയും പോഷിപ്പിക്കുന്നു-വാർദ്ധക്യത്തിന്റെ ഫലങ്ങൾ കുറയ്ക്കുന്നു.


*ശരീരത്തിലെ ധാതുവിന് (ടിഷ്യുകൾ) മസിൽ ടോണും ഓജസ്സും നൽകുന്നു

കൈകാലുകൾക്ക് ദൃഢത നൽകുന്നു

സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യുന്നു

രക്തചംക്രമണം വർദ്ധിപ്പിക്കുന്നു.


*ശരീരത്തിന്റെ ആന്തരികാവയവങ്ങളെ ഉത്തേജിപ്പിക്കുന്നു

ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു

ലിംഫിനെ ചലിപ്പിക്കുന്നു, വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.


*സ്റ്റാമിന വർദ്ധിപ്പിക്കുന്നു

ഞരമ്പുകളെ ശാന്തമാക്കുന്നു.


* ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*


 *എണ്ണ തേക്കുമ്പോൾ നെറുകയിലും ചെവിയിലും പാദങ്ങളിലും തേക്കുന്നത് നല്ലതാണ്


* തലയിൽ തേക്കാൻ ശുദ്ധമായ വെളിച്ചെണ്ണ തന്നെയാണ് നല്ലത് എന്നാൽ വെള്ളത്തിന്റെ അംശം നീക്കം ചെയ്ത് ഉപയോഗിക്കുക.


* വളരെ ചൂട് കൂടിയ വെള്ളം ആരോഗ്യത്തിനും, ചർമ്മത്തിനും,കണ്ണിനും ഒരുപോലെ ദോഷമുണ്ടാകും.


* രണ്ടുനേരം കുളിക്കുന്നത് നല്ലതാണ് എന്നാൽ രാത്രിയുള്ള കുളി ഒഴിവാക്കുക.


* ഭക്ഷണശേഷം ഉടൻ കുളിക്കാതിരിക്കുക.


ഡോ. ആര്യ ലക്ഷ്മി . BSMS

അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ ,

ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റൽ , പോളയത്തോട്,  കൊല്ലം

എന്താണ് ക്യാൻസർ ???

      🔴ക്യാൻസർ 🔴


   ⚪️ക്യാൻസർ പലപ്പോഴും ഒരൊറ്റ രോഗമായി കണക്കാക്കപെടുന്നുടെങ്കിലും , ഈ പദം യഥാർത്ഥത്തിൽ കോശങ്ങളിൽ ആരംഭിക്കുന്ന ഒരു കൂട്ടം അനുബന്ധ രോഗങ്ങളെ സൂചിപ്പിക്കുന്നു .


⚪️ മനുഷ്യശരീരം ട്രില്യൺ കണക്കിന് കോശങ്ങളാൽ നിർമ്മിതമാണ് , ഇവയെ 200 ഓളം വ്യത്യസ്തതരം മായ ത്വക് , പേശി ,അസ്ഥി ,സ്തനം ,രക്തം .എന്നിങ്ങനെ ഉള്ള കലകൾ (tissue)ആയി മാറുന്നു . ഇനി ക്യാൻസർ ശരീരത്തിൽ എങ്ങനെ വികസിക്കുന്നു എന്ന് മനസ്സിലാക്കാൻ , ആദ്യം ആരോഗ്യകരമായ കോശങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം ...


⚪️Normal Cell Behavior 


          സാധാരണഗതിയിൽ , കോശങ്ങൾ വളരുകയും വിഭജിക്കുകയും ചെയ്യുന്നു ശരീരത്തിന്റെ ആവിശ്യാനുസരണം . ഓരോ തരം സെല്ലിലും സവിശേഷമായ ജനിതക പ്രോഗ്രാമുകൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി ഈ പ്രക്രിയ നടക്കുന്നു . ഒരു സെൽ വളരുമ്പോൾ അത് മറ്റു സെല്ലുകൾക്കിടയിൽ ശരിയായ സ്ഥാനം പിടിക്കുന്നു . അങ്ങനെ ആ സെൽ പക്വത പ്രാപിക്കുമ്പോൾ അതിന്റെ ജനിതകപരമായിട്ടുള്ള ചുമതല നിർവഹിക്കുന്നു .ഒരു നിശ്ചിത എണ്ണം വിഭജനത്തിനു ശേഷം  ആ കോശം മരിക്കാനുള്ള പ്രോഗ്രാം ചെയ്യപ്പെടുന്നു . ഈ പ്രക്രിയയെ അപ്പോപ്റ്റോസിസ് (Apoptosis) എന്ന് വിളിക്കുന്നു .ശേഷം ആ സെല്ലിനെ പുതിയ സെൽ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു .ഈ ചിട്ടയായ പ്രക്രിയ ആരോഗ്യകരവും പ്രവർത്തനപരവുമായി നിലനിർത്തുന്നു .


⚪️ സെല്ലുകൾക്ക് സ്വയം വളരെയധികം പകർപ്പുകൾ സൃഷ്ടിക്കുന്നതിനോ അല്ലെങ്കിൽ തങ്ങളെ തന്നെ തെറ്റായ കോപ്പികൾ നിർമിക്കുന്നതിനോ തടയപ്പെടുന്നതിനായി രൂപകൽപന ചെയ്ത നിയത്രണങ്ങളും  സജ്ജീകരിച്ചിരിക്കുന്നു . 

   എന്നിരുന്നാലും ഒരു സെല്ലും ഒരു ദ്വീപല്ല . ശരീരത്തിന്റെ കോശങ്ങൾ പതിവായി പോഷകങ്ങളും ,ഹോർമോണുകളും ,കെമിക്കൽ സിഗ്നലുകളും ഉപയോഗിച്ച് ആക്രമിക്കപ്പെടുന്നു . സജീവവും  ആരോഗ്യകരവുമായി തുടരാൻ , സെല്ലുകൾ ഡീകോഡ് ചെയുകയും ഫിൽട്ടർ  ചെയ്യുകയും  അത്തരം തന്മാത്ര "സംഭാഷണങ്ങളോട് " ശരിയായി പ്രതികരിക്കുകയും വേണം .

ഉദാഹരണത്തിന്  വളർച്ച സിഗ്നലുകൾ  എന്ന് വിളിക്കുന്ന തന്മാത്ര (Molecular) സന്ദേശങ്ങളാൽ സാധാരണ സെല്ലുകളെ  ഗുണിക്കാൻ പ്രേരിപ്പിക്കുന്നു (Multiply ) .ഗുണനം നിർത്തേണ്ട സമയമാകുമ്പോൾ അവർക്കു Anti Growth Signals  നൽകുകയും ചെയ്യും .

നിങ്ങൾ സ്വയം മുറിക്കുകയാണെങ്കിൽ ,മുറിവിനു ചുറ്റുമുള്ള ചർമ്മകോശങ്ങൾ വർദ്ധിച്ചു പരിക്കേറ്റ കോശങ്ങളെ മാറ്റിസ്ഥാപിക്കുന്നു . വിടവ് നികന്നു കഴിഞ്ഞാൽ സെൽ വളർച്ച ഓഫ് ആകുകയും ചെയ്‌യുന്നു .


      ചില ഗവേഷകർ സെല്ലുലാർ സിഗ്നലിങ് പാതകളുടെ സങ്കീർണമായ ഈ ശൃംഖലയെ ഒരു കമ്പ്യൂട്ടർ ചിപ്പുമായി താരതമ്മ്യപെടുത്തുന്നു ,

സെല്ലിനുള്ളിലും പുറത്തും ആയിരകണക്കിന് വൈവിധ്യമാർന്ന തന്മാത്രകൾ തമ്മിലുള്ള ഇടപെടലുകൾ സെല്ലുലാർ പാതകളിൽ ഉൾപ്പെടുന്നു . ഈ ഇടപെടലുകൾ സെൽ വളർച്ചയെ നിയന്ത്രിക്കുന്നു .



⚪️ ക്യാൻസർ കോശങ്ങൾ ( Cancer Cells)


        സാധാരണ കൊശവളർച്ചയുടെ സങ്കീർണമായ ഈ സംവിധാനത്തിൽ നിയന്ത്രണം നഷ്ടപെടുമ്പോൾ ക്യാൻസർ ഉണ്ടാകുന്നു . 

അസാധാരണമായ കോശങ്ങളുടെ അമിതവളർച്ചയാണ് ക്യാൻസറിന്റെ സവിശേഷത . ഈ അസാധാരണ കോശങ്ങളുടെ വികസനം സങ്കീർണവും നീളമേറിയതുമായ Multistep പ്രക്രിയയാണ് .  ഇതിനെ Carcinogenesis എന്ന് വിളിക്കുന്നു . 

ഇത് ആരംഭിക്കുന്നത് ഒരു സാധാരണ സെല്ലിന്റെ അസാധാരണമായ സെല്ലിലേക്ക്  മാറുന്നതിലൂടെയാണ് . കാലക്രമേണ , അസാധാരണമായ കോശങ്ങൾ നിയന്ത്രണാതീതമായി വർധിക്കപെടുകയും കലകളുടെ (Tissue)  ഒരു പിണ്ഡത്തിലേക്ക് അടിഞ്ഞുകൂടുകയും ചെയ്യുന്നു . വളർച്ചയെ അല്ലെങ്കിൽ ആക്രമിക്കാനും നശിപ്പിക്കാനും കഴിയുന്ന ട്യൂമർ -അടുത്തുള്ള സാധാരണ ടിഷ്യു  വിനെ ആക്രമിക്കുകയും നശിപ്പിക്കുകയും അങ്ങനെ ക്യാൻസർ കോശങ്ങൾ ശരീരത്തിലുടനീളം വ്യാപിക്കും .


  ക്യാൻസർ കോശങ്ങൾ ഉണ്ടാകുന്നത് സാധാരണ കോശങ്ങളിൽ നിന്നാണെങ്കിലും അവ സാധാരണ കോശങ്ങളെ പോലെ ആകുവാനോ ,പ്രവർത്തിക്കുവാനോ കഴിയാത്തവിധം മാറുന്നു . 

സാധാരണ ശരീരകോശങ്ങൾ , നിയമം അനുസരിക്കുന്ന പൗരൻമാരെപോലെ , അവരുടെ ജനിതക നിർദ്ദേശങ്ങൾ പ്രകാരം   പറയുമ്പോൾ അവർ  പെരുകുകയും , ഗുണനം നിർത്താൻ പറയുമ്പോൾ നിർത്തുകയും ചെയ്യുന്നു .

ജ്ജീവസസ്ത്രപരമയ അരാജകവാദികളാണ് ക്യാൻസർ കോശങ്ങൾ .അവർ നിയമം പാലിക്കുന്നത് നിര്ത്തുന്നു .മാത്രമല്ല അവ പുതിയതും വ്യതസ്തവമായ സവിശേഷതകൾ വികസിപ്പിക്കുന്നു . മാത്രമല്ല അവ സ്വയം വിഭജിക്കുമ്പോൾ കൃത്യമായ പകർപ്പുകൾ ഉണ്ടാക്കുന്നു .മത്രമല്ല അവ പ്രായപൂർത്തിയാകില്ല .  

ക്രമരഹിതമവുകയും ചെയ്യും .ഈ അസാധാരണ കോശങ്ങൾ പരസ്പരം ഇടറി വീഴുകയും അവ അയൽ കോശങ്ങളിൽ ശേഖരിക്കുകയും ചെയ്യുന്നു .


⚪️ക്യാൻസർ സെല്ലിന്റെ സ്വഭാവഗുണങ്ങൾ (Characteristic of Cancer Cells)

       

            ക്യൻസർ കോശങ്ങൾക്ക് സാധാരണ കോശങ്ങളിൽ നിന്ന് ധാരാളം ജനിതക വ്യത്യാസങ്ങൾ ഉണ്ട് .ക്യാൻസർ കോശങ്ങളുടെ പ്രധാനപ്പെട്ട  Regulatory gene 🧬 become mutated or lost.


👉 സാധാരണ കോശങ്ങളിലെ  വളർച്ച മന്ദഗതിയിലാക്കുന്ന ജീനുകൽ ക്യാൻസർ കോശങ്ങളിൽ അടഞ്ഞുപോകുന്നു .

👉സാധാരണ സെല്ലിലെ  വളർച്ചയെ ഉത്തേജിപ്പിക്കുന്ന ജീനുകൾ ക്യാൻസർ കോശങ്ങളിൽ നേരെ വിപരീതമായി പ്രവർത്തിക്കും .

 

👉Supply their own growth signals.

👉 Stop responding to Anti- growth signals from neighboring cells.

👉 Develop their own blood supply 

👉 Don’t self-destruct .


⚪️ Causes (കാരണങ്ങൾ )

    

       👉 External factors

       👉Internal factors

  

    ⚪️External factors

         

                 👉lifestyle & environmental factors 

                 👉 Tobacco use,  excessive use of alcohol, an unhealthy diet 

                  👉 a sedentary lifestyle 

                  👉 Radiation from sun or Other sources 

                  👉 Exposure to certain chemical 

                  👉 Such as Benzene or  Asbestos.

                  

    👉 Infections

                Ex: HPV (Human papillomavirus , contributes to cervical , vaginal and vulvar cancers .


⚪️ Internal factors 

             👉Hormone levels

             👉 Inherited genetic factors 

             👉 immune condition and lifestyle factors.



           Researchers estimate that 50 to 75 % of all cancers in the United States result from lifestyle factors 


Most commonly associated with 

          👉 Tobacco 

          👉Alcohol 

          👉Unhealthy Diet 

          👉 Lack of physical activity 

          👉 Sexual behaviors that may lead to certain sexually transmitted infections.


       മനുഷ്യരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ക്യാൻസർ .എല്ലാ ബഹുകോശ ജീവികളിലും ക്യാൻസർ കോശങ്ങൾ ഉണ്ട് . സസ്യങ്ങളിലും നമുക്ക് കാണാം 

(Crown galls are a kind of plant cancer, caused by the bacterium Agrobacterium tumefaciens.) 




 
ഡോ അഭിജിത് 
 അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ,
 ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കുമളി



സ്വാസ്ഥ്യജീവനം ആയുർവേദത്തിലൂടെ......

 


   

                                                                                               



---------------കർക്കടകചികിത്സ------------

Importance of Karkadaka Treatment

For More details 9037477806


            ആഗോളതാപനം,കാലാവസ്ഥാവ്യതിയാനങ്ങൾ, വേഗമേറുന്ന ജീവിതം ജീവിതശൈലിയിലുള്ള വ്യതിയാനം,അന്തഃസംഘർഷങ്ങൾ,ഇവമൂലം സമൂഹം കൂടുതൽ രോഗാതുരമായിക്കൊണ്ടിരിക്കുന്നു. പകർച്ചവ്യാധികളും ജീവിതശൈലീജന്യരോഗങ്ങളും മുമ്പെങ്ങുമില്ലാത്ത ഭീകരതയോടെ നമ്മെ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു. മനുഷ്യരാശിയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന വർത്തമാനകാലസാഹചര്യങ്ങൾക്കെതിരെ ജാഗരൂകരാകുകയും പ്രതിരോധത്തിന്റെ   ശൃംഖല തീർക്കുകയും ചെയ്യുക എന്നതു് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും കടമയാണു്. 


രോഗവും രോഗിയും മരുന്നും ചികിത്സകനും മാത്രമടങ്ങുന്ന വിഷമവൃത്തത്തിനപ്പുറത്തു് ആരോഗ്യത്തിനു് ഒരു തലമുണ്ടെന്നും ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള നൈസർഗ്ഗികമായ രോഗപ്രതിരോധശക്തിയെ പരിപോഷിപ്പിച്ചുകൊണ്ടു് ആരോഗ്യം നിലനിർത്താനാകുമെന്നും ആയിരക്കണക്കിനു് വർഷങ്ങൾക്കു് മുൻപു തന്നെ നമ്മുടെ നാട്ടിൽ ജന്മമെടുത്ത ആയുർവ്വേദവൈദ്യശാസ്ത്രം നമ്മെ പഠിപ്പിച്ചു. ആയുർവ്വേദത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിലൂന്നി നിന്നുകൊണ്ടു് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും അതുവഴി പകർച്ചവ്യാധികളുൾപ്പെടെയുള്ള വിവിധർ രോഗങ്ങളെ പ്രതിരോധിക്കുവാനും നമ്മൾ സജ്ജരാകേണ്ടതുണ്ടു്.

ആയുർവ്വേദം ഒരു ചികിത്സാശാസ്ത്രം എന്നതിലുപരി രോഗം വരാതെ ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു ജീവിതരീതി കൂടിയാണു്. നമ്മുടെ നാട്ടിൽ നഗരഗ്രാമഭേദമെന്യേ അടുത്തകാലത്തായി കണ്ടു വരുന്ന പല പകർച്ചവ്യാധികളുടെയും അടിസ്ഥാനകാരണം കാലാവസ്ഥാവ്യതിയാനവും വികലമായ ജീവിതശൈലിയുമാണു് എന്നു് കാണാൻ കഴിയും. അതിജീവ്നശേഷിയുള്ള രോഗാണുക്കൾക്കും രോഗവാഹകർക്കും എതിരെ പ്രവർത്തിക്കുവാൻ  രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ചു് നമ്മുടെ ശരീരത്തെ സജ്ജമാക്കിയേ മതിയാകൂ. 

കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷിയിൽ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്നുണ്ടു്. മനുഷ്യർക്കു് രോഗപ്രതിരോധശേഷിയും ശരീരബലവും ഏറ്റവും കുറയുന്ന കാലം കർക്കിടകമാസമാണു്. കൂടാതെ പലവിധ രോഗാണുക്കളുടെ വ്യാപനകാലം കൂടിയാണിതു്. സ്വതവേ ദുർബ്ബലമായിരിക്കുന്ന ശരീരത്തെ പെട്ടെന്നു് കീഴ്പ്പെടുത്തുവാൻ രോഗാണുക്കൾക്കു് കഴിയുന്നു. ഇതൊഴിവാക്കുവാനായി ശരീരബലം ഏറ്റവും വർദ്ധിപ്പിക്കുവാൻ ഉതകുന്ന വിധത്തിൽ ആയുർവ്വേദശാസ്ത്രത്തിൽ നിഷ്കർഷിച്ചിട്ടുള്ള പ്രത്യേകചികിത്സകൾ കർക്കിടകമാസത്തിൽ ചെയ്യേണ്ടതു് അത്യാവശ്യമാണു്. അതോടൊപ്പം പ്രത്യേകമായ ആഹാരചര്യകളും അനുഷ്ഠിച്ചു് ശരീരസംരക്ഷണം ഉറപ്പാക്കേണ്ടതാണു്.


ഡോ. ഷൈലജ ദേവി. എം.ഡി. (ആയുർവേദ )
അസിസ്റ്റൻറ് മെഡിക്കൽ സൂപ്രണ്ട്
ശാന്തിഗിരി ആയുർവേദ &  ഹോസ്പിറ്റൽ,  ഉദയ നഗർ, തൃശ്ശൂർ

ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ....

  ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ.. ശാന്തിഗിരി കർക്കടക ചികിത്സ. കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ...