സ്വാസ്ഥ്യജീവനം ആയുർവേദത്തിലൂടെ......

 


   

                                                                                               



---------------കർക്കടകചികിത്സ------------

Importance of Karkadaka Treatment

For More details 9037477806


            ആഗോളതാപനം,കാലാവസ്ഥാവ്യതിയാനങ്ങൾ, വേഗമേറുന്ന ജീവിതം ജീവിതശൈലിയിലുള്ള വ്യതിയാനം,അന്തഃസംഘർഷങ്ങൾ,ഇവമൂലം സമൂഹം കൂടുതൽ രോഗാതുരമായിക്കൊണ്ടിരിക്കുന്നു. പകർച്ചവ്യാധികളും ജീവിതശൈലീജന്യരോഗങ്ങളും മുമ്പെങ്ങുമില്ലാത്ത ഭീകരതയോടെ നമ്മെ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു. മനുഷ്യരാശിയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന വർത്തമാനകാലസാഹചര്യങ്ങൾക്കെതിരെ ജാഗരൂകരാകുകയും പ്രതിരോധത്തിന്റെ   ശൃംഖല തീർക്കുകയും ചെയ്യുക എന്നതു് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും കടമയാണു്. 


രോഗവും രോഗിയും മരുന്നും ചികിത്സകനും മാത്രമടങ്ങുന്ന വിഷമവൃത്തത്തിനപ്പുറത്തു് ആരോഗ്യത്തിനു് ഒരു തലമുണ്ടെന്നും ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള നൈസർഗ്ഗികമായ രോഗപ്രതിരോധശക്തിയെ പരിപോഷിപ്പിച്ചുകൊണ്ടു് ആരോഗ്യം നിലനിർത്താനാകുമെന്നും ആയിരക്കണക്കിനു് വർഷങ്ങൾക്കു് മുൻപു തന്നെ നമ്മുടെ നാട്ടിൽ ജന്മമെടുത്ത ആയുർവ്വേദവൈദ്യശാസ്ത്രം നമ്മെ പഠിപ്പിച്ചു. ആയുർവ്വേദത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിലൂന്നി നിന്നുകൊണ്ടു് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും അതുവഴി പകർച്ചവ്യാധികളുൾപ്പെടെയുള്ള വിവിധർ രോഗങ്ങളെ പ്രതിരോധിക്കുവാനും നമ്മൾ സജ്ജരാകേണ്ടതുണ്ടു്.

ആയുർവ്വേദം ഒരു ചികിത്സാശാസ്ത്രം എന്നതിലുപരി രോഗം വരാതെ ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു ജീവിതരീതി കൂടിയാണു്. നമ്മുടെ നാട്ടിൽ നഗരഗ്രാമഭേദമെന്യേ അടുത്തകാലത്തായി കണ്ടു വരുന്ന പല പകർച്ചവ്യാധികളുടെയും അടിസ്ഥാനകാരണം കാലാവസ്ഥാവ്യതിയാനവും വികലമായ ജീവിതശൈലിയുമാണു് എന്നു് കാണാൻ കഴിയും. അതിജീവ്നശേഷിയുള്ള രോഗാണുക്കൾക്കും രോഗവാഹകർക്കും എതിരെ പ്രവർത്തിക്കുവാൻ  രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ചു് നമ്മുടെ ശരീരത്തെ സജ്ജമാക്കിയേ മതിയാകൂ. 

കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷിയിൽ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്നുണ്ടു്. മനുഷ്യർക്കു് രോഗപ്രതിരോധശേഷിയും ശരീരബലവും ഏറ്റവും കുറയുന്ന കാലം കർക്കിടകമാസമാണു്. കൂടാതെ പലവിധ രോഗാണുക്കളുടെ വ്യാപനകാലം കൂടിയാണിതു്. സ്വതവേ ദുർബ്ബലമായിരിക്കുന്ന ശരീരത്തെ പെട്ടെന്നു് കീഴ്പ്പെടുത്തുവാൻ രോഗാണുക്കൾക്കു് കഴിയുന്നു. ഇതൊഴിവാക്കുവാനായി ശരീരബലം ഏറ്റവും വർദ്ധിപ്പിക്കുവാൻ ഉതകുന്ന വിധത്തിൽ ആയുർവ്വേദശാസ്ത്രത്തിൽ നിഷ്കർഷിച്ചിട്ടുള്ള പ്രത്യേകചികിത്സകൾ കർക്കിടകമാസത്തിൽ ചെയ്യേണ്ടതു് അത്യാവശ്യമാണു്. അതോടൊപ്പം പ്രത്യേകമായ ആഹാരചര്യകളും അനുഷ്ഠിച്ചു് ശരീരസംരക്ഷണം ഉറപ്പാക്കേണ്ടതാണു്.


ഡോ. ഷൈലജ ദേവി. എം.ഡി. (ആയുർവേദ )
അസിസ്റ്റൻറ് മെഡിക്കൽ സൂപ്രണ്ട്
ശാന്തിഗിരി ആയുർവേദ &  ഹോസ്പിറ്റൽ,  ഉദയ നഗർ, തൃശ്ശൂർ

No comments:

Post a Comment

ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ....

  ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ.. ശാന്തിഗിരി കർക്കടക ചികിത്സ. കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ...