നാട്ടറിവുകൾക്കും കേട്ടറിവുകൾക്കും പഞ്ഞമില്ലാത്ത നാടാണല്ലോ നമ്മുടെ കേരളം. എന്തിനും ഏതിനും നാച്ചുറൽ അല്ലെങ്കിൽ പ്രകൃതിദത്തം എന്ന് പറയുന്നവരാണ് നമ്മൾ. നാച്ചുറൽ ആയി ജീവിക്കുക പച്ചമരുന്നുകൾ കഴിച്ചാൽ യാതൊരു പ്രശ്നവും ഇല്ല എന്നൊക്കെ യാണ് പൊതുവെ ഉള്ള നന്നുടെ ധാരണ.
⚪️ എന്താണ് പച്ചമരുന്നിനു കുഴപ്പം ?? പറയാം
പച്ചമരുന്നുകൾ കഴിച്ചിട്ടുണ്ടാകുന്ന കരൾ , വൃക്ക രോഗങ്ങൾ ഒരു പക്ഷേ നമുക്കറിവുണ്ടാകില്ല അല്ലെങ്കിൽ ആരും അതിനെ കുറിച്ച് പഠനവും നടത്തിയിട്ടില്ല .
⚪️പ്രകൃതിദത്തമല്ലേ side effects ഒന്നും ഉണ്ടാവില്ല എന്നാണ് ധാരണ എങ്കിൽ അത് തെറ്റാണു Effect ഉണ്ടെങ്കിൽ side effect ഉം ഉണ്ട് . (Every action there is an equal and opposite reaction) പിന്നെ സൈഡ് എഫ്ഫക്റ്റ് ഇല്ല എങ്കിൽ അവിടെ എഫക്റ്റും ഉണ്ടാവില്ല . അല്ലെ ??
⚪️ എതു രോഗം പറഞ്ഞാലും അതിന്റെ വേര് . ഇല . എന്നൊക്കെ പറഞ്ഞു കഴിച്ചാൽ അത് വളരെ അധികം ദോഷം ചെയ്യും . ശരിയാണ് സസ്യങ്ങളിൽ ഔഷഗുണങ്ങൾ ഉണ്ട് പക്ഷേ എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്ന് അറിയില്ല . അതുപോലെ അതിന്റെ ഗുണവും ദോഷവും പഠനവിധേയം ആകുന്നില്ല .
⚪️ എല്ലാ സസ്യങ്ങളിലും പലതരം ഓർഗാനിക് കെമിക്കലുകൾ അടങ്ങിയിട്ടുണ്ട് ഇതിൽ പലതും ടോക്സിക് ആയ കെമിക്കലുകളും ആണ് എന്ന് അറിയുക .
⚪️ എന്താണ് toxic /toxicity ???
‘The dose makes the poison ‘ എന്നുവച്ചാൽ മാത്ര അല്ലെങ്കിൽ അളവ് ആണ് ഒരു വസ്തുവിനെ വിഷം ആക്കുന്നത് . അതായതു എത്രമാത്രം അളവ് കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു ദ്രവ്യത്തിന്റെ വിഷാംശം. അധികമായാൽ അമൃതും വിഷം .
⚪️ നമ്മൾ കുടിക്കുന്ന വെള്ളം ആയാൽ പോലും അളവിൽ കൂടുതൽ കഴിച്ചാൽ അതും വിഷം ആണ് water intoxication/ hyperhydration.
ഒരു വസ്തുവിൽ ടോക്സിസിറ്റി കുറവാണു എങ്കിൽ അതിന്റെ കൂടുതൽ അളവ് കഴിക്കാം പക്ഷേ തിരിച്ചു ആണെങ്കിൽ ഡോസ് കുറക്കേണ്ടതായി വരും .
⚪️ ഒരു സസ്യത്തിന്റെ വിശദമായിട്ടുള്ള പഠനങ്ങൾ നടത്താതെ . അതിന്റെ ദോഷങ്ങളെ കുറിച്ചോ ഗുണത്തെ കുറിച്ചോ അല്ലെങ്കിൽ അത് എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നു . ഇനി സൈഡ് എഫ്ഫക്റ്റ് ഉണ്ടായാൽ അതിന്റെ പ്രതിവിധി എന്താണ് എന്നൊന്നും ശാസ്ത്രിയമായി അറിഞ്ഞില്ല എങ്കിൽ വളരെ അധികം ദോഷം ചെയ്യും .
⚪️ എല്ലാ സസ്യങ്ങളിലും Alkaloids ഉണ്ട് . ഇനി എന്താണ് Alkaloids എന്ന് നോക്കാം Alkaloids are a huge group of naturally occurring organic compounds which contain nitrogen atom or atoms (amino or amido in some cases) in their structures. These nitrogen atoms cause alkalinity of these compounds. These nitrogen atoms are usually situated in some ring (cyclic) system. Well known alkaloids are (morphine ,strychnine , quinine , ephedrine etc....)
⚪️ Aspirin , cocaine,Digitalis ,Morphine, Codeine ,Opium . തുടങ്ങിയ മെഡിസിൻ എല്ലാം തന്നെ പ്ലാന്റ് ഒറിജിൻ ആണ് . എല്ലാം വ്യക്തമായ പഠനങ്ങൾക്കു ശേഷമാണു ഉപയോഗിക്കുന്നത് .
⚪️ എല്ലാ സസ്യങ്ങളിലും ആൽക്കലോയ്ഡ്‌സ് അടങ്ങിയിട്ടുണ്ട് അതിന്റെ പ്രവർത്തനം സസ്യങ്ങളിൽ എന്താണ് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല .
⚪️ ഒറ്റമൂലികൾ എന്ന് പറഞ്ഞു പല സസ്യങ്ങളും വ്യക്തമായ ധാരണ ഇല്ലാതെ അല്ലെങ്കിൽ കൃത്യമായ ഡോസ് അറിയാതെ കഴിച്ചാൽ നമ്മളുടെ കരൾ , കിഡ്നി തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ താറുമാറാകും .
⚪️ കരളിന്റെ ജോലി ടോക്സിക് ആയ വസ്തുക്കളെ ആഗിരണം ചെയ്തു ഫിൽറ്റർ ചെയ്തു കളയുക എന്ന പ്രധാന ധർമമാണ് . ഇത് തുടർച്ചയായി വിഘടിപ്പിക്കുകയും വേർതിരിക്കുകയും ചെയ്യുമ്പോൾ കാലക്രമേണ കരളിന്റെ പ്രവർത്തനത്തെ ബാധിക്കും .
⚪️ എന്തിനും ഏതിനും ഒറ്റമൂലികൾ എന്ന് പറഞ്ഞു അനാവശ്യമായി ഒന്നും കഴിക്കാതെ ഇരിക്കുക .
മരുന്ന് കഴിച്ചു അല്ല ആരോഗ്യം സംരക്ഷിക്കേണ്ടത് മറിച് ശരീരത്തെയും അതിന്റെ പ്രവർത്തനങ്ങളെയും , രോഗങ്ങളെയും രോഗകാരണങ്ങളെയും അറിഞ്ഞു അതിനെ പ്രതിരോധിക്കുക അപ്പോൾ ആരോഗ്യം സംരക്ഷിക്കപ്പെടും .
ഡോ അഭിജിത്
അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ,
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കുമളി