കർക്കിടക ചികിത്സ ഒരു അവലോകനം......
കർക്കിടകവും മുരിങ്ങയും
അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ,
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കുമളി
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം
കർക്കിടകം അറിയപ്പെടുന്നത് പഞ്ഞ മാസം എന്നായിരുന്നു, എന്തുകൊണ്ടെന്നാൽ ഈ മാസത്തിൽ ശക്തമായ മഴ മൂലം ഭക്ഷണം ശേഖരിക്കുവാനോ ജോലിക്ക് പോകാനോ സാധിച്ചിരുന്നില്ല അതുകൊണ്ട് തന്നെ ഭക്ഷണത്തിന് ആവശ്യം ആയ ധാന്യങ്ങളും മറ്റു വസ്തുക്കളും നേരത്തെ തന്നെ ശേഖരിച്ചു വയ്ക്കുമായിരുന്നു
എന്നാൽ ഇന്നത്തെ സ്ഥിതി മാറി ഏതു കാലത്തും എന്ത് ഭക്ഷണവും ലഭിക്കും എന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു. എന്നാൽ ഇത് ഋതുക്കൾ അനുസരിച്ചു ലഭിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ആർജിക്കുന്ന പ്രതിരോധ ശേഷിയേക്കാൾ കുറയുന്നതിന് കാരണമായിരിക്കുന്നു.
കർക്കിടകം അല്ലെങ്കിൽ വർഷ ഋതുവിൽ എന്ത് കഴിക്കണം എന്നതിനെ പറ്റി ആയുർവേദ ഗ്രന്ഥം ആയ അഷ്ടാംഗ ഹൃദയത്തിൽ പ്രതിപാതിച്ചിട്ടുണ്ട്. കർക്കിടകത്തിൽ കഴിക്കുന്ന ഭക്ഷണം എളുപ്പം ദഹിക്കുന്നതും എന്നാൽ ശരീര പുഷ്ടിക്ക് ഉതകുന്നതും ആയിരിക്കണം
ഉദാഹരണമായി കുറച്ചു മാസങ്ങൾ സൂക്ഷിച്ചു വച്ച അരി, ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങൾ ഉത്തമമാണ്, ഇവ കാലപ്പഴക്കം കൊണ്ട് ലഘു ആയതും എളുപ്പം ദഹിക്കുന്നതും ആണ്. ഇതിന്റെ കൂടെ സൂപ്പ് ചേർത്ത് കഴിക്കുന്നത് ശരീര പുഷ്ടിക്കും സഹായിക്കുന്നു സൂപ്പ് ഉണ്ടാക്കുന്നതിനായി കരയിൽ ജീവിക്കുന്ന പക്ഷിമൃഗാദികളുടെ മാസമോ, പച്ചക്കറികളോ ഉപയോഗിക്കാം.
വർഷ കാലത്ത് ദഹനം വർധിപ്പിക്കാൻ ആയി അരിഷ്ടങ്ങൾ സേവിക്കാവുന്നതാണ്.
മുകളിൽ പറഞ്ഞ ഗുണങ്ങളോടുകൂടിയ ഔഷധകൂട്ടാണ് കർക്കിടക കഞ്ഞി, ഇതിൽ ചേർത്തിരിക്കുന്ന ഔഷധങ്ങൾ ശരീര ബലവും രോഗപ്രതിരോധ ശേഷിയും വർദ്ധിക്കുന്നതിന് സഹായിക്കുന്നു. എന്നാൽ ഇത് ഉപയോഗിക്കുന്ന രീതി പ്രധാനം ആണ്, ഇത് കഴിക്കേണ്ട ഉത്തമമായ കാലം പ്രഭാത ഭക്ഷണ സമയം ആണ്. എന്നാൽ കഞ്ഞി കഴിച്ച ശേഷം മറ്റു ഭക്ഷണങ്ങൾ കഴിക്കേണ്ട ആവശ്യം ഇല്ല, ഇങ്ങനെ കഴിക്കുന്നത് മൂലം കഞ്ഞിയുടെ ഗുണങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.
ഡോ.തൃഷ്ണരാജ്
അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, എറണാകുളം സൗത്ത്
കർക്കടക കാലവും ഭക്ഷണരീതിയും.
പണ്ട് കാലത്ത് കർക്കടക മാസത്തെ പഞ്ഞമാസമെന്ന് വിശേഷിപ്പിച്ചിരുന്നു. അന്നൊക്കെ കേരളീയരുടെ പ്രധാന ജോലി കൃഷി തന്നെ ആയിരുന്നു എന്ന് വേണം പറയാൻ.മഴ കാരണം കൃഷി പണി ഇല്ലാതെ ഇരിക്കുന്ന കർഷകർ വരുന്ന ഒരു വർഷത്തേക്കുള്ള ആരോഗ്യവും ബലവും നേടി എടുത്തിരുന്നത് ഈ കാലത്തായിരുന്നു.ചിട്ടായായ ഭക്ഷണരീതിയും പഞ്ചകർമ്മങ്ങളും അതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.
വേനലിൽ ഊഷ്‌രമായിരിക്കുന്ന ഭൂമിയിലേക്ക് പെട്ടെന്ന് പതിക്കുന്ന മഴമൂലം ജീവജാലങ്ങളുടെ ശരീരത്തിൽ പലതരം മാറ്റങ്ങൾ ഉണ്ടാകുന്നു. ആയുർവേദപ്രകാരം ഉഷ്ണകാലത്ത് ചയിച്ചിരിക്കുന്ന വാതം കർക്കടക മാസമായ വർഷകാലത്തിൽ കോപിക്കുന്നു, വാത്തതോടൊപ്പം പിത്തവും, മഴകാലത്തെ മലിനജല ഉപയോഗം മൂലം ശരീരത്തിലെ കഫവും കോപ്പിക്കുന്നു. ശരീരത്തിലെ വാത പിത്ത കഫങ്ങളിലെ ഇത്തരത്തിലുള്ള മാറ്റം
കാരണം പലതരത്തിലുള്ള അസുഖങ്ങൾ ഉടലെടുക്കാൻ കാരണമാകുന്നു.വർഷകലത്ത് അഗ്നിബലം കുറയുന്നതും ചിട്ടയല്ലാത്ത ഭക്ഷണരീതികൊണ്ടും മേൽ പറഞ്ഞപോലെ അസുഖങ്ങൾക്ക് കാരണമാകുന്നു.
ശീലിക്കാം
1)വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കാൻ ശ്രദിക്കുക.
2)നന്നായി തിളപ്പിച്ച വെള്ളം ചെറുചൂടിൽ കുടിക്കുവാനായി ഉപയോഗിക്കാം.
(തിളപ്പിക്കാൻ പഞ്ചാക്കോലം, ചുക്ക് എന്നിവ ഉപയോഗിക്കാം )
3)കാട്ടിയില്ലാത്ത ആഹാരം ശീലിക്കാം.
ഉദാ:ഉലുവ കഞ്ഞി
പുത്തരി ചോറ്
കർക്കടക കഞ്ഞി
4)തൈര് ന് പകരം മോരുപയോഗിക്കാം.
(മോരുകാച്ചിയോ മറ്റോ ഉപയോഗികാം)
5)കാപ്പി, ചായ എന്നിവക്ക് പകരമായി കർപ്പട്ടികാപ്പി, ചുക്കുകാപ്പി എന്നിവ ഉപയോഗിക്കാം.
(ഇത് ദഹനത്തെ സുഗമമാക്കുന്നു )
6)മുരിങ്ങ ഇല ഒഴികെയുള്ള പത്തില കറിയായും, തോരൻ ആയും ഉപയോഗിക്കാം.
ചേമ്പ്
മത്തൻ
കുമ്പളം
ചേന
കാട്ടുതാള്
പയർ
തഴുതാമ
ചീര
തകര
ചൊറിയൻചീര
6) പൊരിച്ചതും, വറുത്തതും ആയുള്ള മാംസം ഒഴിവാക്കി സൂപ്പ് ആയി ഉപയോഗിക്കാം.
കർക്കടക കഞ്ഞി
ഒരു നേരത്തെ ആഹാരമാക്കി കർക്കടക കഞ്ഞി കഴിക്കാം.
*ഞവരയരി കഞ്ഞി വച്ചു ദശമൂല പൊടി, ആശാളി, ഉലുവ, ജീരകം, അയമോദകം എന്നിവ പൊടിച്ചു ചേർക്കാം.
സ്വദിന് വേണമെങ്കിൽ തേങ്ങാപ്പാലോ, ചെറിയ ഉള്ളി നെയ്യിൽ മൂപ്പിച്ചോ ചേർക്കാം.
ഒഴിവാക്കാം
1)കട്ടിയുള്ള ആഹാരം
2)ചായ, കാപ്പി
3)മദ്യപാനം
4)പഴകിയ ഭക്ഷണം
5)ചൂടാറിയ ഭക്ഷണം.
ഡോ. അദീന പ്രകാശ്
ശാന്തിഗിരി ആയുർവേദ & ഹോസ്പിറ്റൽ, കാക്കനാട്
എന്താണ് മൈഗ്രെൻ അല്ലെങ്കിൽ ചെന്നികുത്ത് ???
⚪️ നാം സ്ഥിരമായി കേൾക്കാറുള്ള ഒന്നാണ് മൈഗ്രേൻ അല്ലെങ്കിൽ ചെന്നിക്കുത്ത് . എന്താണ് ഇത് എല്ലാ തലവേദനയും മൈഗ്രേൻ ആണോ ??
⚪️ നമ്മുടെ തലച്ചോറിൽ പന്ത്രണ്ടു ജോഡി കപാലനാഡികൾ ഉണ്ട് (cranial nevers)
അതിൽ അഞ്ചാമത്തെ നാഡി ആയ Trigeminal nerve, അതിനു മൂന്നു ബ്രാഞ്ചുകൾ ആണ് ഉള്ളത്
👉opthalmic (കണ്ണും അതിനു മുകളിലോട്ടു )
👉Maxillary (മുഖം )
👉Mandibular (താടി എല്ല് )
⚪️ നമ്മുടെ തലച്ചോറിൽ pain sensitive അല്ലെങ്കിൽ വേദന അറിയുന്ന ശരീരത്തിന്റെ എല്ലാഭാഗത്തും വേദന അറിയിക്കുന്ന നാഡി ആണ് Trigeminal nerve
ഈ നാഡി യുടെ പ്രവർത്തനത്തെ ഏതെങ്കിലും രീതിയിൽ തടസ്സപ്പെടുത്തിയാൽ അത് വേദന ഉളവാക്കും .
⚪️കാരണം തലച്ചോറിന്റെ വേദന അറിയുന്ന മേഘലകളിലേക്കുള്ള രക്തക്കുഴലുകൾ, ഈ രക്തകുഴലിന്റെ ഭിത്തികൾ വികസിക്കുവാനും ചുരുങ്ങുവാനും സഹായിക്കുന്നതു ഇതിന്റെ ശാഖയാണ് . എന്നാൽ ഈ ശാഖകളുടെ പ്രത്യേകത എന്തെന്നാൽ myelin sheath ഇല്ല എന്നതാണ് . അവിടെ ഏതെങ്കിലും കാരണവശാൽ തലച്ചോറിൽ കാണുന്ന serotonin എന്ന രാസതുരകം (nuero Transmitter) അതിന്റെ അളവ് കുറഞ്ഞാൽ ഈ അഞ്ചാമത്തെ നാഡി അവിടെ ചില രാസ വസ്തുക്കൾ ഉല്പാദിപ്പിക്കും (neuro peptides like CGRP (calcitonin gene - related peptide)ഈ രാസ വസ്തുക്കൾ തലച്ചോറിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന meninges ലേക്ക് പോകുകയും അങ്ങനെ പോയി കഴിഞ്ഞാൽ അവ വേദന ഉളവാക്കും .
⚪️ എന്താണ് ഈ തലവേദനയുടെ കാരണങ്ങൾ
പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ആണ് ഇത് കാണാറുള്ളത് .
സ്ത്രീകളിൽ ആർത്തവ ചക്രവുമായി ബന്ധ പെട്ട ഈസ്ട്രജൻ &പ്രൊജസ്ട്രോണ് ഇവയിലുണ്ടാകുന്ന വ്യത്യാസങ്ങൾ .
⚪️ചില ഭക്ഷണ പദാർത്ഥങ്ങൾ
👉 പഴയ പാൽക്കട്ടി
👉ഉപ്പു കൂടിയ ഭക്ഷണങ്ങൾ
👉Food Adictives
(Chinese salt, Amonium sodium glutamate)
👉Some Alcohol
( Wine, Coffee beverage)
👉less sleep
👉More sleep
👉passive Smoking
👉Strong Perfume smell
⚪️ Physical features
👉Hard Worker’s
👉more intercourse
👉Changes in environment
👉Some medicine like contraceptive & vasodilators
👉Family History
⚪️ Age Group: Above 30
(Adolescent Group)
Sex- More in female
⚪️ Stages of migraine
👉Prodrome
👉Aura
👉Headache
👉Postdrome
⚪️ Prodrome
In this stage
👉 Constipation
👉Mood changes
👉Food cravings
👉Neck Stiffness
👉increase Thirst
👉increase urination
👉Frequent yawning
⚪️Aura
In this stage
👉 Seeing various size/shape
👉vision loss
👉weakness of face/body
👉Difficulty in speech
👉uncontrollable jerking
⚪️Headache
In this stage
👉Pain in UL/BL head
👉Throbbing/pulsing pain
👉Sensitive to light/Sound/Smell /Touch
👉Nausea &vomiting
⚪️Postdrome
In this stage
👉Confusion
👉Moodiness
👉Dizziness
👉Weakness
👉Sensitive to light and Sound
അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ,
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കുമളി
Diet during karkidaka chikitsa
Karkidaka Chikitsa is an ancient Ayurvedic practice observed during the month of Karkidakam (July–August) in the Malayalam calendar. It is a unique therapeutic regimen that holds great significance in Kerala. This special treatment aims to rejuvenate the body, mind, and soul during the monsoon season when our immunity tends to be lower. During this time, people often follow a specific diet known as Karkidaka Kanji (Karkidaka gruel) to promote health and well-being. Here are some guidelines for the diet during Karkidaka Chikitsa.
• Karkidaka Kanji: The basic diet is Karkidaka Kanji, a nourishing gruel prepared from broken rice, grains, lentils, and medicinal herbs. It may help to promote digestive health, immunity, and bodily cleansing. Karkidaka Kanji is typically consumed twice a day, for dinner and morning.
• Herbal ingredients: The Karkidaka Kanji is prepared by adding various herbal ingredients known for their therapeutic properties. Some commonly used herbs include fenugreek, black cumin, dry ginger, long pepper, holy basil, and cumin seeds. These herbs are believed to have detoxifying and immunity-boosting effects.
• Light and easily digestible meals: Apart from the Karkidaka Kanji, it is recommended to consume light and easily digestible meals during this period. Include steamed vegetables, soups, herbal teas, and simple preparations of rice, lentils, and vegetables in your diet.
• Avoid heavy and oily foods: It is advisable to avoid heavy, oily, and spicy foods during Karkidaka Chikitsa. These foods may be harder to digest and can cause discomfort. Limit the consumption of fried items, processed foods, sweets, and excessive dairy products.
• Hydration: Drink an adequate amount of water throughout the day to stay hydrated. You can also include herbal teas, infused water, and warm water with lemon for additional benefits.
• Fruits and vegetables: Include a variety of seasonal fruits and vegetables in your diet. They provide essential vitamins, minerals, and antioxidants. Fruits like pomegranate, Indian gooseberry (amla), and vegetables like bitter gourd, snake gourd, and bottle gourd are considered beneficial during Karkidakam.
• Lifestyle practices: Along with the diet, traditional Karkidaka Chikitsa also emphasizes certain lifestyle practices such as regular exercise, meditation, yoga, and Ayurvedic treatments like Abhyanga (oil massage) and Swedana (herbal steam therapy).
Assistant Medical officer
Santhigiri Ayurveda & Siddha Hospital, Vellayambalam
കർക്കടക കഞ്ഞിയുടെ / ഔഷധ കഞ്ഞിയുടെ സവിശേഷതയും ഉണ്ടാക്കുന്ന വിധവും
Importance of Karkadaka Treatment
ആൽക്കലൈൻ ആയ നവര നെല്ലിൻ്റെ തവിട് കളയാത്ത അരി വേവിച്ച് കഞ്ഞി വെക്കുന്നു. ആൽക്കലൈനായ വിവിധ ആയൂർവേദ മരുന്നുകൾ പൊടിച്ച് കഞ്ഞിയിൽ ചേർക്കുന്നു. ഔഷധ കഞ്ഞി അടുപ്പിൽ നിന്ന് ഇറക്കുന്നതിന് മുൻപ് അൽക്കലൈനായ നാളികേരപ്പാലും ഇന്ദൂപ്പും പരിശുദ്ധമായ പശുവിൻ നെയ്യും ചേർത്ത് ഇളക്കി ഉണ്ടാക്കുന്ന കഞ്ഞിയെ ആണ് മലയാളികൾ കർക്കടക കഞ്ഞി എന്ന് വിളിക്കുന്നത്.
കർക്കടക കഞ്ഞി അഥവാ ഔഷധ കഞ്ഞി എന്തിനാണ് കഴിക്കുന്നത് ?
- ശാരീരികവും മാനസികവുമായ കഠിനാധ്വാനവും ക്രമമല്ലാത്ത ഭക്ഷണവും മൂലം ശരീരം അസിഡിക്ക് ആയി മാറുന്നു.ഈ ആസിഡിൻ്റെ പ്രവർത്തനത്താൽ കോശങ്ങളെ ക്ഷയിപ്പിക്കുന്ന മാലിന്യങ്ങൾ ശരീരത്തിൽ അടിഞ്ഞു കൂടുകയും തന്മൂലം വേദനയും നീർക്കെട്ടും ഉണ്ടാകുകയും ചെയ്യുന്നു.ഇത് കാലക്രമേണ പലതരം ആരോഗ്യ പ്രശ്നങ്ങളിലേക്ക് പോകുന്നു.
- പൂർണമായും ആൽക്ക ലൈൻ ചേരുവകൾ കൊണ്ട് ഉണ്ടാക്കുന്ന പോഷകസമൃദ്ധമായ കർക്കടക കഞ്ഞി കർക്കടകമാസം എല്ലാ ദിവസം ചൂടോടെ കഴിക്കുമ്പോൾ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന മാലിന്യം ഇളകി പുറത്ത് പോകുകയും ശുദ്ധമാവുകയും ശരീരത്തിൻ്റെ pH തോത് ക്രമപ്പെടുകയും ചെയ്യുന്നു.
- ശരീരത്തിൽ നടക്കുന്ന ഈ ജൈവരാസപ്രവർത്തനം കൊണ്ട് pH 7.4 ൽ എത്തുന്നു.
- 7.4 pH ഉള്ള ശരീരം ഒരു രോഗാണുവിനും ആക്രമിക്കാൻ കഴിയാത്ത വിധം പ്രതിരോധശേഷി സ്വയം നേടും എന്ന് ശാസ്ത്രവും വ്യക്തമാക്കുന്നു.
ശാരീരിക ഗുണങ്ങൾ.
- രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു. രോഗങ്ങളിൽ നിന്നും മുക്തമാകാൻ ശരീരത്തെ സഹായിക്കുന്നു.
കർക്കടക കഞ്ഞി വയ്ക്കുന്ന വിധം:
- പഴയ ഞവരയരി / കുത്തരി / ഉണക്കലരി, സൂചി ഗോതമ്പ്, ചെറുപയർ,ആവശ്യത്തിന് ഉപയോഗിക്കുക.
- മുക്കൂറ്റി,കീഴാർനെല്ലി, ചെറൂള,തഴുതാമ,മുയൽ ചെവിയൻ,ബലികറുക, ഉഴിഞ്ഞ, നിലപ്പനകിഴങ്ങ്, കയ്യൊന്നി, വിഷ്ണുക്രാന്തി, തിരുതാളി, ചെറുകടലാടി,പൂവാംകുറുന്തൽ, പനിക്കൂർക്കയില , നിലപ്പുള്ളടി സമൂലം, ചങ്ങലംപിരണ്ട ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതച്ചെടുക്കുക.
- കുറുന്തോട്ടി വേർ,ഉലുവ, ആശാളി,പെരുംജീരകം,കക്കുംകായ പരിപ്പ്,നല്ലജീരകം, കരീംജീരകം, ശതകുപ്പ, മല്ലി, ജാതിപത്രി , ആരോഗ്യ ചൂർണം ഇവ പൊടിച്ചു ചേർക്കുക.
- മരുന്നുകൾ എല്ലാം കൂടി 30gm/60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക.
- ആവിശ്യമെന്നാൽ തേങ്ങ പീര ഇടാം,ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം .
- ഇന്തുപ്പ് /കല്ലുപ്പ് ചേർക്കാം.9 ഉപ്പുകളും ചേർക്കാവുന്നതാണ് (ആവിശ്യമെന്നാൽ).
- രാത്രിയിൽ ഒരു നേരമെങ്കിലും മരുന്ന് കഞ്ഞി കഴിക്കുക.
- മരുന്ന്കിഴി അടുത്ത ദിവസം പുതിയത് വേണം ഉപയോഗിക്കുവാൻ.
- മുരിങ്ങയില, മത്സ്യ മാംസാദികൾ, ചേന, ചേമ്പ്, തണുപ്പുള്ള സാധനങ്ങൾ, മുതലായവ ഒഴിവാക്കുന്നത് ഉത്തമം.
ഡോ. അരവിന്ദ് കൃഷ്ണൻ
അഡീഷണൽ മെഡിക്കൽ ഓഫീസർ
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കോട്ടയം
ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ....
ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ.. ശാന്തിഗിരി കർക്കടക ചികിത്സ. കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ...
-
Details of Treatment Centres Importance of Karkadaka Treatment Karkadaka Treatment Ad ആൽക്കലൈൻ ആയ നവര നെല്ലിൻ്റെ തവിട് കളയാത്ത അരി വേവിച്ച...
-
നമ്മുടെ കേരളത്തിലെ ഒരു കേട്ടുകേഴ്വിയാണ് കർക്കിടക മാസത്തിൽ മുരിങ്ങ ഇല കഴിക്കാൻ പാടില്ല എന്ന് . 👉ഇതിന്റെ സത്യം എന്താണ് ?? 👉...
-
The monsoons have set in and we all fall in love with the rain. But the season brings a lot of diseases. So through ayurveda one can lead ...