കർക്കിടകവും മുരിങ്ങയും



 

         നമ്മുടെ കേരളത്തിലെ ഒരു  കേട്ടുകേഴ്വിയാണ് കർക്കിടക മാസത്തിൽ മുരിങ്ങ ഇല കഴിക്കാൻ പാടില്ല  എന്ന് .  
 
👉ഇതിന്റെ സത്യം എന്താണ് ??

👉കർക്കിടകത്തിലെ മഴയും 
മുരിങ്ങ ഇലയും തമ്മിൽ എന്താണ് ????
 

  ⚪️
   നമ്മുടെ നാട്ടിൽ കെട്ടുകഥകൾക്ക് പഞ്ഞം ഇല്ലല്ലോ ... ഇതും ഒരു കെട്ടുകഥയാണ്.  കർക്കിടകത്തിൽ മുരിങ്ങയില വുഷലിപ്തമാകുമെന്നും അത് കഴിച്ചാൽ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കു വഴിവെക്കും എന്നാണ് പറയപ്പെടുന്നത് . 

കർക്കിടകമായാൽ പറഞ്ഞുതുടങ്ങും മുരിങ്ങയില കഴിക്കാൻ പാടില്ല . മറ്റു മരങ്ങളിൽ നിന്നും വ്യത്യസ്തമായി ഭൂമിയിലെ വിഷാംശം എല്ലാം വലിച്ചെടുത്തു തടിയിലും ഇലയിലും സൂക്ഷിക്കാൻ കഴിവുള്ള വൃക്ഷം ആണ് മുരിങ്ങ എന്നാണ് പറയുന്നത് .  എന്താണ് സത്യം ?
          

 ⚪️  മുരിങ്ങയും മുരിങ്ങയിലയും മുരിങ്ങക്കായും എല്ലാം വളരെ പോഷകഗുണമുള്ള ഒന്നാണ് എന്ന കാര്യത്തിൽ തർക്കമില്ല .എന്നാൽ മുരിങ്ങ മരത്തിനു മറ്റു മരങ്ങളിൽ നിന്ന് വ്യത്യസ്തമായി വിഷം വലിച്ചെടുക്കാനും പുറന്തള്ളാനും ഉള്ള കഴിവ് ഉണ്ട് എന്നത് വെറും കെട്ടുകഥ മാത്രമാണ് .

 ⚪️  നമ്മുടെ കേരളത്തിലെ മഴ കർക്കിടകത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല . ഇടവപ്പാതിയും , തുലാവര്ഷവും കൂടി ഉണ്ട് .. അല്ലെ ?? അന്നൊന്നും ഇല്ലാത്ത എന്താണ് കർക്കിടകത്തിൽ ഉള്ളത് ?? ഏതു കാലാവര്ഷമാണ് എന്ന് മനസ്സിലാക്കാൻ ഉള്ള കഴിവൊന്നും മുരിങ്ങമരത്തിനു ഇല്ല . ഏതു ഇല ആയാലും പാകം ചെയ്യുന്നതിന് മുൻപ് നന്നായി കഴുകി വൃത്തിയാക്കണം എന്ന് മാത്രം .
 
 ⚪️ നമ്മുടെ നിത്യ ജീവിതത്തിൽ ഇല വിഭവങ്ങൾ ഭക്ഷണത്തിൽ ഉള്പെടുതെണ്ടത് വളരെ അനിവാര്യമാണ് .

  👉 വളരെ അധികം പോഷക സമൃദ്ധമായ ഒരു ഇല ഇനം ആണ് മുരിങ്ങയില 

👉 ജീവകങ്ങളായ എ യും , ബി യും ,  പ്രോട്ടീനും , ഇരുമ്പും , കാൽസ്യവും , മഗ്നീഷ്യവും , മംഗനീസും , സിങ്കും . തുടങ്ങിയ എല്ലാം അടങ്ങിയ  ഒന്നാണ് മുരിങ്ങയില .
 
 👉 കൂടാതെ ആന്റിഓസ്ക്സിഡന്റ് കൂടി ആണ് 

 👉 ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രവർത്തനം മെച്ചപ്പെടുത്തുന്നു .

👉 കുടലുകളുടെ ചലനത്തെ സഹായിക്കുന്നു .
  
  അതുകൊണ്ടു കെട്ടുകഥകളുടെ പേരിൽ മുരിങ്ങയിലയെയും മുരിങ്ങക്കായേയും ഒഴിവാക്കണ്ട നിങ്ങളുടെ ഇഷ്ടവിഷവങ്ങൾ ഉണ്ടാക്കി നല്ല ആരോഗ്യത്തെ നയിക്കുക .

ഡോ അഭിജിത്
അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ,
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കുമളി

No comments:

Post a Comment

ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ....

  ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ.. ശാന്തിഗിരി കർക്കടക ചികിത്സ. കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ...