ശാന്തിഗിരിയുടെ കർക്കടക ചികിത്സ ശ്രദ്ധേയമാണ്

 

ശാന്തിഗിരിയുടെ കർക്കടക ചികിത്സ ശ്രദ്ധേയമാണ് 




ആയുർവേദത്തിൻ്റെ മഹിമയിൽ  ശാന്തിഗിരി കർക്കടക ചികിത്സ. 

കേരളത്തിന്റെ തനതു ചികിത്സാക്രമമായ കര്‍ക്കടക ചികിത്സയ്ക്ക് ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള ആശുപത്രികളും രണ്ട് മെഡിക്കല്‍ കോളേജുകളും സജ്ജമായി.


 " ഉത്തരായനകാലത്ത്  ജീവജാലങ്ങളിൽ നിന്നും, സസ്യലതാദികളിൽ നിന്നും ബലം പ്രകൃതിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. കടുത്ത ചൂടുകാരണം മനുഷ്യശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി ശരീരം ദുഷിക്കുന്നു.  ഉത്തരായനകാലത്തിന്റെ അവസാനപാദത്തിൽ  പെട്ടെന്നുണ്ടാകുന്ന വര്‍ഷപാതം കാരണം വീണ്ടും ശരീരവ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. മാലിന്യങ്ങൾ ഈ സമയത്ത് വളരെയധികം വർദ്ധിച്ച് ശരീരവ്യവസ്ഥിതിയെ താളം തെറ്റിക്കുന്നു. എന്നാൽ ഉത്തരായന കാലത്തിന് ശേഷം വരുന്ന ദക്ഷിണായന കാലത്ത് പ്രകൃതിയിൽ നിന്ന് ബലം ശരീരത്തിലേക്ക് ആർജിക്കുന്ന കാലഘട്ടമാണ്.  എന്നാൽ ഉത്തരായനകാലത്ത് ദുഷിച്ചു പോയ ശരീര വ്യവസ്ഥയ്ക്ക് ദക്ഷിണായന കാലത്തെ അനുകൂലമായ കാലാവസ്ഥയിൽ ബലം ആർജ്ജിക്കുവാൻ സാധ്യമല്ല.  അതുകൊണ്ടാണ് ആചാര്യന്മാർ ഉത്തരായന ദക്ഷിണായന സന്ധിയായ കർക്കിടക മാസത്തിൽ മാലിന്യം നിറഞ്ഞ ശരീരത്തെ ശുദ്ധമാക്കുവാൻ വേണ്ടി കർക്കിടക ചികിത്സകൾ നിർദ്ദേശിച്ചിട്ടുള്ളത്.     ശുദ്ധമായ ഈ ശരീരത്തിന് പിന്നീട് വരുന്ന ദക്ഷിണായന കാലത്തെ അനുകൂലമായ കാലാവസ്ഥയിൽ പ്രകൃതിയിൽ നിന്ന്  ബലം ആഗിരണം ചെയ്യാൻ കഴിയും. ഇങ്ങനെ ആഗിരണം ചെയ്യപ്പെടുന്ന ശരീരബലമാണ് പിന്നീട് വരുന്ന ഉത്തരായന കാലത്ത് ഉത്സാഹത്തോടുകൂടി പ്രവർത്തിക്കാൻ ശരീരത്തെ പര്യാപ്തമാക്കുന്നത്."


അനേക വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി ഇക്കൊല്ലവും ശാന്തിഗിരി ഹോസ്പിറ്റലുകള്‍ കര്‍ക്കടക ചികിത്സയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.

No comments:

Post a Comment

ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ....

  ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ.. ശാന്തിഗിരി കർക്കടക ചികിത്സ. കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ...