ഒറ്റമൂലികൾ പ്രകൃതിയുടെ വരദാനം


 

            നാട്ടറിവുകൾക്കും കേട്ടറിവുകൾക്കും പഞ്ഞമില്ലാത്ത നാടാണല്ലോ നമ്മുടെ കേരളം. എന്തിനും ഏതിനും  നാച്ചുറൽ അല്ലെങ്കിൽ പ്രകൃതിദത്തം എന്ന്  പറയുന്നവരാണ് നമ്മൾ. നാച്ചുറൽ ആയി ജീവിക്കുക പച്ചമരുന്നുകൾ കഴിച്ചാൽ യാതൊരു പ്രശ്നവും ഇല്ല എന്നൊക്കെ യാണ് പൊതുവെ ഉള്ള നന്നുടെ ധാരണ.


⚪️ എന്താണ് പച്ചമരുന്നിനു കുഴപ്പം ?? പറയാം 


        പച്ചമരുന്നുകൾ കഴിച്ചിട്ടുണ്ടാകുന്ന കരൾ , വൃക്ക രോഗങ്ങൾ ഒരു പക്ഷേ നമുക്കറിവുണ്ടാകില്ല അല്ലെങ്കിൽ ആരും അതിനെ കുറിച്ച് പഠനവും നടത്തിയിട്ടില്ല .  


⚪️പ്രകൃതിദത്തമല്ലേ side effects ഒന്നും ഉണ്ടാവില്ല എന്നാണ് ധാരണ എങ്കിൽ അത് തെറ്റാണു  Effect ഉണ്ടെങ്കിൽ side effect ഉം ഉണ്ട് . (Every action there is an equal and opposite reaction) പിന്നെ സൈഡ് എഫ്ഫക്റ്റ് ഇല്ല എങ്കിൽ അവിടെ എഫക്റ്റും ഉണ്ടാവില്ല . അല്ലെ ??


⚪️ എതു രോഗം പറഞ്ഞാലും അതിന്റെ വേര് . ഇല . എന്നൊക്കെ പറഞ്ഞു കഴിച്ചാൽ അത് വളരെ അധികം ദോഷം ചെയ്യും . ശരിയാണ് സസ്യങ്ങളിൽ ഔഷഗുണങ്ങൾ ഉണ്ട് പക്ഷേ എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്ന് അറിയില്ല . അതുപോലെ അതിന്റെ ഗുണവും ദോഷവും പഠനവിധേയം ആകുന്നില്ല .


⚪️ എല്ലാ സസ്യങ്ങളിലും പലതരം ഓർഗാനിക് കെമിക്കലുകൾ അടങ്ങിയിട്ടുണ്ട് ഇതിൽ പലതും ടോക്സിക് ആയ കെമിക്കലുകളും ആണ് എന്ന് അറിയുക .


⚪️ എന്താണ് toxic /toxicity ???

       ‘The dose makes the poison ‘ എന്നുവച്ചാൽ മാത്ര അല്ലെങ്കിൽ അളവ് ആണ് ഒരു വസ്തുവിനെ വിഷം ആക്കുന്നത് . അതായതു എത്രമാത്രം അളവ് കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു ദ്രവ്യത്തിന്റെ വിഷാംശം. അധികമായാൽ അമൃതും വിഷം .


 ⚪️ നമ്മൾ കുടിക്കുന്ന വെള്ളം ആയാൽ പോലും അളവിൽ കൂടുതൽ കഴിച്ചാൽ അതും വിഷം ആണ്  water intoxication/ hyperhydration.

 ഒരു വസ്തുവിൽ ടോക്സിസിറ്റി  കുറവാണു എങ്കിൽ അതിന്റെ കൂടുതൽ അളവ് കഴിക്കാം പക്ഷേ തിരിച്ചു ആണെങ്കിൽ ഡോസ് കുറക്കേണ്ടതായി വരും .


⚪️ ഒരു സസ്യത്തിന്റെ വിശദമായിട്ടുള്ള പഠനങ്ങൾ നടത്താതെ . അതിന്റെ ദോഷങ്ങളെ കുറിച്ചോ ഗുണത്തെ കുറിച്ചോ അല്ലെങ്കിൽ അത് എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നു . ഇനി സൈഡ് എഫ്ഫക്റ്റ് ഉണ്ടായാൽ അതിന്റെ പ്രതിവിധി എന്താണ് എന്നൊന്നും ശാസ്ത്രിയമായി അറിഞ്ഞില്ല എങ്കിൽ വളരെ അധികം ദോഷം ചെയ്യും .


⚪️ എല്ലാ സസ്യങ്ങളിലും Alkaloids ഉണ്ട് . ഇനി എന്താണ് Alkaloids എന്ന് നോക്കാം Alkaloids are a huge group of naturally occurring organic compounds which contain nitrogen atom or atoms (amino or amido in some cases) in their structures. These nitrogen atoms cause alkalinity of these compounds. These nitrogen atoms are usually situated in some ring (cyclic) system. Well known alkaloids  are (morphine ,strychnine , quinine , ephedrine etc....) 


⚪️ Aspirin , cocaine,Digitalis ,Morphine,  Codeine ,Opium . തുടങ്ങിയ മെഡിസിൻ എല്ലാം തന്നെ പ്ലാന്റ് ഒറിജിൻ ആണ് . എല്ലാം വ്യക്തമായ പഠനങ്ങൾക്കു ശേഷമാണു ഉപയോഗിക്കുന്നത് .


⚪️ എല്ലാ സസ്യങ്ങളിലും ആൽക്കലോയ്ഡ്‌സ് അടങ്ങിയിട്ടുണ്ട് അതിന്റെ പ്രവർത്തനം സസ്യങ്ങളിൽ എന്താണ് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല .

 ⚪️ ഒറ്റമൂലികൾ എന്ന് പറഞ്ഞു പല സസ്യങ്ങളും  വ്യക്തമായ ധാരണ ഇല്ലാതെ അല്ലെങ്കിൽ കൃത്യമായ ഡോസ് അറിയാതെ കഴിച്ചാൽ  നമ്മളുടെ കരൾ , കിഡ്നി തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ താറുമാറാകും .


⚪️ കരളിന്റെ ജോലി ടോക്സിക് ആയ വസ്തുക്കളെ ആഗിരണം ചെയ്തു ഫിൽറ്റർ ചെയ്തു കളയുക എന്ന പ്രധാന ധർമമാണ് . ഇത് തുടർച്ചയായി വിഘടിപ്പിക്കുകയും വേർതിരിക്കുകയും ചെയ്യുമ്പോൾ കാലക്രമേണ കരളിന്റെ പ്രവർത്തനത്തെ ബാധിക്കും .

⚪️ എന്തിനും ഏതിനും ഒറ്റമൂലികൾ എന്ന് പറഞ്ഞു അനാവശ്യമായി ഒന്നും കഴിക്കാതെ ഇരിക്കുക .

മരുന്ന് കഴിച്ചു അല്ല ആരോഗ്യം സംരക്ഷിക്കേണ്ടത്  മറിച് ശരീരത്തെയും അതിന്റെ പ്രവർത്തനങ്ങളെയും , രോഗങ്ങളെയും രോഗകാരണങ്ങളെയും അറിഞ്ഞു അതിനെ പ്രതിരോധിക്കുക അപ്പോൾ ആരോഗ്യം സംരക്ഷിക്കപ്പെടും .

ഡോ അഭിജിത്
അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ,
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കുമളി

കർക്കിടക ചികിത്സയുടെ പ്രാധാന്യം





             
  സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരം അടിസ്ഥാനപ്പെടുത്തി ഒരു വര്‍ഷത്തെ ഉത്തരായനമെന്നും ദക്ഷിണായനമെന്നും ഭാരതീയചാര്യന്മാര്‍ വിഭജിച്ചു. ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ മൂന്നു ഋതുക്കള്‍ ഉത്തരായനത്തിലും വര്‍ഷം, ശരത്, ഹേമന്തം എന്നീ മൂന്നു ഋതുക്കള്‍ ദക്ഷിണായനത്തിലും ഉള്‍പ്പെടുന്നു. ഉഷ്ണാധിക്യംമൂലം ഉത്തരായനകാലത്ത് ക്രമേണ ശരീരബലം കുറയുന്നു. മഴയും മഞ്ഞും ഉണ്ടാകുന്ന ദക്ഷിണായനത്തില്‍ ശരീര ബലം ക്രമേണ മെച്ചപ്പെടുന്നു. അയനസന്ധിയായ കര്‍ക്കടകമാസത്തില്‍ ശരീരബലം കുറവായിരിക്കുമ്പോള്‍ ആരോഗ്യസംരക്ഷണത്തിനായി കര്‍ക്കടകചികിത്സ ചെയ്യുന്നു. മഴയും തണുപ്പും വര്‍ധിക്കുന്ന കര്‍ക്കടകത്തില്‍ ത്രിദോഷങ്ങളില്‍ മുഖ്യമായ വാതം വര്‍ധിച്ച് പലതരം രോഗങ്ങളുണ്ടാക്കുന്നു. ഇതേസമയംതന്നെ ദഹനശക്തി കുറഞ്ഞ് പിത്തദുഷ്ടിയുണ്ടാകുന്നു. മഴയും തണുപ്പും വര്‍ധിക്കുമ്പോള്‍ മൂന്നാമത്തെ ദോഷമായ കഫവും ദുഷിച്ച് രോഗങ്ങളുണ്ടാക്കുന്നു. ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥ വര്‍ധിക്കുന്ന വേളയില്‍ രോഗപ്രതിരോധശേഷി കുറയുന്നതും പല തരത്തില്‍ രോഗങ്ങളുണ്ടാകുന്നതും സാധാരണമാണ്. മഴക്കാലം വരുമ്പോള്‍ പ്രായമായവരില്‍ വാതരോഗലക്ഷണങ്ങളായ കഴപ്പ്, തരിപ്പ്, സന്ധികളില്‍ പിടിത്തം, വേദന എന്നിവ വര്‍ധിക്കുന്നതു കാണാം. കൃഷി ഉപജീവനമാര്‍ഗമായിക്കരുതിയിരുന്ന നമ്മുടെ പൂര്‍വികര്‍ ഒരുവര്‍ഷത്തെ ദീര്‍ഘിച്ച അധ്വാനംകൊണ്ട് ക്ഷീണിച്ച ശരീരത്തിന്റെ പുനരുജ്ജീവനത്തിനായി പണി കുറവുള്ള കര്‍ക്കടകമാസം ചികിത്സയ്ക്കായി തിരഞ്ഞെടുത്തെന്നും അനുമാനിക്കാം.  

  നെയ് സേവിപ്പിച്ച് യഥാവിധി വിയര്‍പ്പിച്ച്, വര്‍ധിച്ചിരിക്കുന്ന ദോഷങ്ങളെ പഞ്ചകര്‍മങ്ങളിലൂടെ ബഹിഷ്‌കരിച്ചതിനു ശേഷം രസായനം സേവിപ്പിച്ച് ശരീരബലം വര്‍ധിപ്പിക്കുകയാണ് ഈ ചികിത്സയുടെ ഉദ്ദേശ്യം. ഇക്കാലത്ത് ആളുകള്‍ക്ക് ദീര്‍ഘകാലം തൊഴിലില്‍നിന്ന് വിട്ടുനിന്ന് നെയ് സേവിക്കുവാനും സ്വേദകര്‍മങ്ങള്‍ (വിയര്‍പ്പിക്കല്‍) ചെയ്തതിനുശേഷം പഞ്ചകര്‍മം (വമനം, വിരേചനം, നസ്യം, വസ്തി, രക്തമോക്ഷം) അനുഷ്ഠിക്കുവാനും സാധിച്ചുവെന്നു വരില്ല. പ്രായോഗികമായി പഞ്ചകര്‍മങ്ങളില്‍ ആവശ്യമുള്ള ക്രിയാക്രമം തിരഞ്ഞെടുത്ത് ശരീരശുദ്ധി വരുത്തിയ ശേഷം രസായനൗഷധങ്ങള്‍ സേവിപ്പിക്കുന്നു. സാധാരണക്കാര്‍ക്ക് ആരോഗ്യസംരക്ഷണത്തിന് സാധ്യമായ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.

  • ദഹനശക്തി വര്‍ധിപ്പിക്കുന്ന ഔഷധങ്ങള്‍ കഴിക്കുക.
  • ആയുര്‍വേദചികിത്സകന്റെ നിര്‍ദേശമനുസരിച്ച് ആവശ്യമെങ്കില്‍ നെയ് സേവിപ്പിച്ച് ഉചിതമായ തൈലം ദേഹത്തു പുരട്ടി വിയര്‍പ്പിക്കണം. വേണ്ടത്ര ദിവസങ്ങള്‍ ഇപ്രകാരം ചെയ്ത് വയറിളക്കണം. 
  • ശരീരപ്രകൃതിക്കനുസരിച്ചുള്ള രസായനങ്ങള്‍ സേവിക്കുക.
  • പഥ്യാനുഷ്ഠാനങ്ങളും വിശ്രമവും വേണം.
  • കര്‍ക്കടകമാസത്തില്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇലക്കറികള്‍ കഴിക്കേണ്ടതാണ്.
  • കൂടാതെ ഔഷധഗുണമുള്ള പത്തിലകള്‍ ദേശത്തിനനുസരിച്ച് ലഭ്യമായവ അരിഞ്ഞ് ഉപ്പുചേര്‍ത്ത് വെളിച്ചെണ്ണയില്‍ താളിച്ചു കഴിക്കുന്ന രീതിയും ആരോഗ്യകരമാണ്. ഇലകള്‍ പുഴുങ്ങിയാല്‍ ഗുണം കുറയുമെന്ന് ഓര്‍മിക്കുക. മത്ത, കുമ്പളം, പയര്‍, തഴുതാമ, കഞ്ഞുണ്ണി, തകര, താള്, ചേന, ചീര, കുടകന്‍ ഇവയുടെ ഇലകള്‍ക്ക് രോഗപ്രതിരോധശേഷിയും ഔഷധഗുണവുമുണ്ട്.
  • തവിടും ശര്‍ക്കരയും അടയുണ്ടാക്കി ഇടനേരം കഴിക്കുന്നത് ഫലപ്രദമാണ്.
  • മുക്കുടിപ്രയോഗം പുളിയാരല്‍ , മുത്തിള്‍, മുത്തങ്ങ, ഇഞ്ചി ഇവ മോരില്‍ അരച്ച് തിളപ്പിച്ചുകഴിക്കുന്നത് ഉദരരോഗങ്ങള്‍ തടയുന്നു.
  • മരുന്നുകഞ്ഞി - അഗ്നിദീപ്തിയുണ്ടാക്കുന്ന ജീരകം, ചുക്ക്, അയമോദകം, കുരുമുളക്, അരികളാറ് തുടങ്ങിയ ഔഷധദ്രവ്യങ്ങള്‍ ചേര്‍ത്തു സംസ്‌കരിച്ച ഞവരച്ചോറ് അല്പം നെയ്യും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കഴിക്കുന്ന പ്രയോഗവും ശരീരബലം വര്‍ധിപ്പിക്കും.

  മേല്‍പ്പറഞ്ഞ രീതികള്‍ എല്ലാം ശരീരബലവും രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നതാണ്. ആകാവുന്ന കാര്യങ്ങളെങ്കിലും ചെയ്താല്‍ ഉന്മേഷവും ഊര്‍ജവും വീണ്ടെടുക്കാന്‍ സഹായിക്കും

ഡോ. സൂരജ് . വി.കെ. BAMS. MD
അസോസിയേറ്റ് പ്രൊഫസർ,
ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് , പാലക്കാട്

കർക്കിടക കാല ചികിത്സയും ആരോഗ്യസംരക്ഷണയും


 

 *കാലം

"കലയതി  ഇതി കാലഃ " :* 

  സൃഷ്ടിസ്ഥിതിലയങ്ങളെ നിർവ്വഹിയ്ക്കുന്നതാണു കാലം. പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളുടെയും നിർമ്മാണത്തിനും നാശത്തിനുമുള്ള നിർബന്ധിത കാരണമായി കാലത്തെ നിർവചിച്ചിരിക്കുന്നു 


   കർക്കിടക കാല ചികിത്സയ്ക്ക് വളരെ കാലത്തെ പഴമയുണ്ട് എങ്കിലും സാധാരണ ജനങ്ങൾക്കിടയിൽ ഇതിനെപ്പറ്റി ധാരാളം സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ജ്യോതിശാസ്ത്രപ്രകാരം സൂര്യൻ കർക്കിടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ്  കർക്കിടക മാസം. ഔഷധങ്ങളുടെ നാഥനായ ചന്ദ്രന്റെ രാശികൂടെയാണ് കർക്കടകം. ആയതിനാൽ ഔഷധങ്ങൾക്ക് ഈ കാലയളവിൽ വീര്യം വർദ്ധിക്കുന്നു എന്നാണ് പൗരാണിക മതം. "ബലാധിഷ്ഠാനം ആരോഗ്യം ആരോഗ്യാർത്ഥം ക്രിയാ ക്രമം". ഒരുവന്റെ ആരോഗ്യം അയാളുടെ ബലത്തെ ആശ്രയിച്ചിരിക്കുന്ന. ഈ തനൂർ ബലം നേടാൻ വേണ്ടി ക്രിയാക്രമങ്ങൾ ചെയ്യുക എന്ന വീക്ഷണത്തിൽ നിന്നാണ് പൊതുവേ  ആരോഗ്യം ക്ഷയിച്ചിരിക്കുന്ന  കർക്കിടകം മാസത്തിൽ ആയുർവേദ ചികിത്സയ്ക്ക് പ്രാധാന്യം ഏറിയത്.

  ഒരു വർഷത്തെ രണ്ട് കാലങ്ങളായാണ് ആയുർവേദ ആചാര്യന്മാർ വിഭജിച്ചിരിക്കുന്നത്, ആറ് മാസം “അദാന കാലം” എന്നും, ആറ് മാസം “വിസർഗ്ഗ കാലം” എന്നും രണ്ടായി വിഭജിച്ചിരിക്കുന്നത്. മേടം മുതൽ കന്നി വരെയുള്ളതാണ് 'വിസർഗ്ഗ കാലം'. പ്രകൃതി മനുഷ്യനിലേക്ക് ആരോഗ്യത്തെനൽക്കുന്ന കാലമെന്ന് പറയാം. വിസർഗ്ഗ കാലത്തിന്റെ  മധ്യമാണ് കർക്കിടകം. ആ സമയത്തെ  ആയുർവേദ ചികിത്സയ്ക്ക്  ഫലം ഏറുന്നു. ഉഷ്ണാധിക്യം ഉള്ള  ഗ്രഷ്മ ഋതുവിന്‌ ശേഷം പെട്ടന്നുള്ള കാലാവസ്ഥാവ്യതിയാനവും  അന്തരീക്ഷത്തിലെ  കുറഞ്ഞ താപനിലയും  കാരണം അഗ്നിബലം കുറയുകയും തൻനിമിത്തം പിത്ത ദൂഷ്യവും  ഉണ്ടാകുന്നു ആരോഗ്യം കുറയുന്നു. ത്രിദോഷങ്ങളിൽ  മുഖ്യമായ വാതം വർദ്ധിച്ചു പലതരം രോഗങ്ങൾക്കും, പകർച്ചവ്യാധികൾക്കും എളുപ്പത്തിൽ   അടിമപ്പെടുന്നു, തന്മുലം കഫ ദോഷത്തിലും വ്യതിയാനം സംഭവിക്കുന്നു. ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥ വർദ്ധിക്കുന്ന ഈ കാലയളവിൽ   പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. പ്രായമായവരിൽ വാത രോഗ ലക്ഷണങ്ങളായ വേദന, കഴപ്പ്, തരിപ്പ്, സന്ധികളിൽ  പിടിത്തം, എന്നിവ വർദ്ധിക്കും.

  പഞ്ചഭൂതങ്ങൾ, ത്രിദോഷങ്ങൾ, സപ്തധാതുക്കൾ എല്ലാം കൂടി ചേരുന്ന  ഈ ശരീരത്തിൽ രോഗകാരണമായി പറയുന്നത്  മുൻപ് സൂചിപ്പിച്ച പ്രകാരം അഗ്നിബലം ക്ഷയിക്കുക വഴി  ത്രിദോഷങ്ങൾ അസന്തുലിതമാകുന്നതാണ്. ആയതിനാൽ മന്ദിഭവിച്ചു അഗ്നിക്ക്   ദീപനം  ഉണ്ടാക്കി തിദോഷങ്ങളെ സമരസപെടുത്തുക എന്നതാണ്  പ്രധാനമായും  കർക്കടക ചികിത്സയുടെ ലക്‌ഷ്യം. ഭക്ഷണം, വിശ്രമം വ്യായാമം, ഉറക്കം,മൈഥുനം എന്നിവ ക്രമീകരിച്ചു ഏറ്റക്കുറച്ചിലില്ലാതെയും  മിതമായും  അനുവർത്തിക്കുന്നതിലൂടെ  ശരീരത്തിന്റെ പുനരുജീവനത്തിനായി സാധിക്കും എന്നും ആയുർവ്വേദം  അനുശാസിക്കുന്നു.


# ഇതിനായി ആയുർവ്വേദം മുന്നോട്ടു വെക്കുന്ന ചിലകാര്യങ്ങൾ  നോക്കാം:                                                      

                                                                                                                                                                                              നേരം  പുലർന്ന ഉടൻ  എഴുന്നേറ്റ്  പ്രാഥമിക കർമങ്ങൾ നിർവഹിച്ചു ശരീരവും ഒപ്പം മനസും ശുദ്ധമാക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ പൂർണ്ണ ആരോഗ്യവാൻ എന്ന്  പറയാൻ സാധിക്കു.

മനുഷ്യ ശരീരത്തിൽ ദഹന പ്രക്രിയ കുറവുള്ള  മാസം ആയതിനാൽ ലഘുവായ  ആഹാര-വിഹാരങ്ങൾ ശീലിക്കുക. മൽസ്യ മാംസാദികളും ദഹിക്കാൻ പ്രയാസമുള്ള  പദാർത്ഥങ്ങളും ഒഴുവാകുന്നത്  ഉത്തമം. ചെറുചൂടുള്ളതും നവവുമായ (ഫ്രഷ്) ആഹാരം ശീലമാക്കുക.

ഔഷധ കഞ്ഞി : വളരെ വേഗം ദഹിക്കുന്നതും ശരീരത്തിന്  ഹിതവുമായ  ഒന്നാണ് കഞ്ഞി. ആവശ്യത്തിന് ജലാംശം  നിലനിറുത്തി വേണ്ടുന്ന അന്നജവും പോഷകവും നൽകുന്നതാണ് കഞ്ഞി. ശരീരത്തെ  അക്കെ പുനരുജ്ജീവിപ്പിക്കുകയാണ് മരുന്നു  കഞ്ഞി സേവയുടെ ലക്‌ഷ്യം. ക്ഷീണം മാറാനും, വിശപ് വർധിക്കാനും ധാതുക്കളുടെപുഷ്ടിക്കും ഉതകുന്നവയാണ് മരുന്നുകഞ്ഞിയുടെ കൂട്ട്.  വീട്ടിൽ തന്നെ  തയാറാക്കാവുന്നതും 41 ദിവസം വരെ തുടർച്ചയായി കഴിക്കാവുന്നതുമായ  ഒന്നാണ്  ഔഷധക്കഞ്ഞി. ഞവരയരി, പഞ്ചകോലം, ഇന്ദുപ്പ് , ദശമൂലം, ദശപുഷ്പം എന്നിവ  ശാരിരിക പ്രകൃതിക്കനുസരിച്ച്  ഔഷധ കഞ്ഞിയിൽ ഉൾപ്പെടുത്താവുന്നതാണ്.  സ്വാദുകൂട്ടാൻ  ശർക്കരയും തേങ്ങാപ്പാലും യുക്തിക്കനുസരിച്ചു  ചേർക്കാവുന്നതാണ്.

പഞ്ചകർമ്മ  ചികിത്സ:  പഞ്ചകർമ്മം  എന്നാൽ  പ്രധാന  ചികിത്സയാണ്. വാമനം, വിരേചനം, വസ്തി, നസ്യം,രക്തമോക്ഷം എന്നി 5 പ്രധാനാകർമങ്ങൾ ശരീരത്തിന് ദോഷ ശമനം ഉണ്ടാകുന്നതിനു  ഉതകുന്നവയാണ്. ഇവ ശരീരപ്രകൃതി  രോഗാവസ്ഥ എന്നിവക്കനുസരിച്ച്  പരിജ്ഞാനമുള്ള  വൈദ്യന്റെ  മേൽനോട്ടത്തിൽ ചെയേണ്ടതാണ്. മറിച്ചായാൽ  വിപരീതഫലം ഉണ്ടായെന്നുംവരാം. പ്രധാനാകർമ്മങ്ങൾക്ക്  മുന്നോടിയായി ചില  പൂർവകർമങ്ങൾ  ചെയ്യണം എന്ന് ആചാര്യമതം.

സ്നേഹനം ("ബാഹ്യം  ആഭ്യന്തരം ":  എണ്ണ, നെയ്യ് മുതലായ മെഴുക്കുള്ള പദാർത്ഥങ്ങളെ വേണ്ടുംവിധം അകത്തും പുറത്തും ഉപയോഗിച്ച് ശരീരത്തിന്  സ്‌നിഗ്‌ദ്ധത  വരുത്തുന്ന ക്രിയയാണ്  സ്നേഹനം) സ്വേദനം (വീയർപ്പിക്കൽ) എന്നി 2  പൂർവ കർമ്മങ്ങളുണ്ട്. പലതരം  ക്രിയഭേദങ്ങൾ  ആണ് നമ്മൾ  ഇന്ന് കണ്ടുവരുന്ന ഉഴിച്ചിലും, ഇലക്കിഴിയും, ഞവരക്കിഴിയും,  പിഴിച്ചിലും എല്ലാം ശരീരത്തിന്  ഇളപ്പമുള്ള  കാലമായതിനാൽ  ഈ ക്രിയാ ഭേദങ്ങൾ അനുവർത്തിക്കുന്നതിനു കർക്കടകം  അനുയോജ്യമായ  സമയമായാണ്  ആയുർവ്വേദം പറയുന്നത്. രക്തചംക്രമണം  വർധിപ്പിച്ച് മാംസപേശികൾക്ക് ദൃഢത  നൽകുന്ന ഈ പൂർവകർമങ്ങൾ  പഥ്യമാചരിച്ച്  അനുവർത്തിക്കുകയും പഞ്ചകർമ്മങ്ങളിൽ ആവശ്യമുള്ള  ക്രിയാക്രമം തിരഞ്ഞെടുത്ത് ശരീരശുദ്ധിവരുത്തിയ ശേഷം രസായന ഔഷധങ്ങൾ  സേവിക്കുന്നത് ഉത്തമമാണ്. വിദഗ്ദ്ധനായ വൈദ്യന്റെ  മേൽനോട്ടപ്രകാരം  നെയ്യ്  സേവിച്ചു  യഥാവിധി  വിയർപ്പിച്ചു വർദ്ധിച്ചിരിക്കുന്നു. ദോഷങ്ങളെ പഞ്ചകർമ്മങ്ങളിലൂടെ ബഹിഷ്കരിച്ചതിനുശേഷമാവണം  രസായനം സേവിക്കുന്നത്. ഇതിലൂടെ  ശാരീരികബലം വീണ്ടെടുക്കാൻ  സാധിക്കുന്നു. ജീവിതകാലം മുഴുവൻ ഔഷധ  സേവാ എന്നതിൽനിന്നും ആരോഗ്യമുള്ള ജീവിതം എന്ന ആശയത്തിലേക്കാണ് കർക്കടക ചികിത്സ ശ്രദ്ധ കേന്ദ്രികരിക്കുന്നത്.


ഡോ. നാരായണപ്രസാദ് ആർ. (BAMS)
ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ 
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കൊല്ലം

BHAVANA KADUKKAI TABLET



BHAVANA KADUKKAI TABLET

Siddha Proprietary Medicine

CATEGORY : Tablet

PRESENTATION : 50 Tablets

TYPE OF FORMULATION : Herbo-Mineral

COMPOSITION :

Each Tablet is processed out of:
Terminalia chebula (P.) 0.050 Nos, Rice Washed Water 1.500 mL, Common Salt (Refined) 67.500 mg, Cow’s Buttermilk 0.150 mL, Zingiber officinale (Dried Rz.) 15.000 mg, Saltpetre (Refined) 15.000 mg, Halite (Refined) 15.000 mg, Himalayan Red Salt 15.000 mg, Apium graveolens (Sd.) 15.000 mg, Piper trioicum (Rt.) 45.000 mg, Plumbago zeylanica (Rt.) 45.000 mg, Piper longum (Fr.) 45.000 mg, Citrus limon (Fr.) 300.000 mg, Zingiber officinale (Fresh Rz.) 300.000 mg
USAGE INSTRUCTIONS : 1 - 2 Tablets, twice daily, before and after food or as directed by a Licensed Healthcare Practitioner.

INDICATION(S) / BENEFIT(S) : 
Irumal Cough), Mantam (Indigestion), Utara Nōy (Abdominal Pain), Vamaṉam (Vomiting).

If taken for 1 Mandalam (48 Days) → Śūlai (Throbbing Pain), Vāyvu (Flatulence), Kuṉmam (Digestive Impairment), Mūlam (Haemorrhoids), Iraippu (Wheezing), Arōcakam (Indigestion), Pilīkam (Splenomegaly), Pīṉasam (Sinusitis), Viṣūci (Cholera), Cuvaiyiṉmai (Tastelessness), Pāṇṭu (Anaemia), Pittam (Increased Pittam), Irattapittam (Bleeding Disorders)


 

എന്താണ് ഹെമറോയ്ഡ്സ് (പൈൽസ് ) ???


 

    



     നിങ്ങളുടെ മലദ്വാരത്തിലും താഴത്തെ മലാശയത്തിലുമുള്ള വീർത്ത സിരകളെയാണ് ഹെമറോയ്ഡ്സ് എന്ന് പറയുന്നത് . ഇവ വെരികോസ് സിരകൾക്ക് സമാനമാണ് .


🔵 തരം 

           

       👉ആന്തരിക ഹെമറോയ്ഡ്സ് (മലാശയത്തിനകത്ത്‌ )

      👉ബാഹ്യ  ഹെമറോയ്ഡ്സ് (മലാശയത്തിനു വെളിയിൽ )


  മുതിർന്നവരിൽ 3/4 പേർക്ക് കാലാകാലങ്ങളിൽ ഹെമറോയിഡുകൾ ഉണ്ടാകും .ഹെമറോയിഡുകൾക്ക് നിരവധി കാരണങ്ങൾ ഉണ്ട് ., പക്ഷെ കാരണങ്ങൾ പലപ്പോഴും അജ്ഞാതമാണ് .


⚪️ലക്ഷണങ്ങൾ (Symptoms)

     

        ഹെമറോയ്ഡ്‌സിന്റെ ലക്ഷണങ്ങൾ സാധാരണയായി ഹെമറോയ്ഡ്‌സിന്റെ തരത്തെ ആശ്രയിച്ചിരിക്കുന്നു .


🔵ബാഹ്യ ഹെമറോയ്ഡ്സ് (External hemorrhoids)

     ഇവ മലദ്വാരത്തിനു ചുറ്റുമുള്ള ചർമ്മത്തിന് കീഴിലാണ് .


        👉Itching or irritation in your anal region

        👉Pain or discomfort

        👉Swelling around your anus

         👉Bleeding


 🔵ആന്തരിക ഹെമറോയ്ഡ്സ് ( Internal Hemorrhoids)

     ആന്തരിക ഹെമറോയിഡുകൾ മലാശയത്തിനു ഉള്ളിൽ ആണ് .അവ നിങ്ങൾക്ക് കാണുവാനോ അനുഭവിക്കാനോ കഴിയില്ല , മാത്രമല്ല അവ അപൂർവമായി അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു .

            

     👉 മലവിസർജന സമയത് വേദന ഇല്ലാത്ത രക്ത സ്രാവം .

     👉മലദ്വാരം തുറക്കുന്നതിലൂടെ (നീണ്ടു നിൽക്കുന്ന അല്ലെങ്കിൽ നീണ്ടു നിൽക്കുന്ന ഹെമറോയ്ഡ് ) ഒരു ഹെമറോയ്ഡ് , അതിന്റെ ഫലമായി വേദന ഉണ്ടാകുന്നു .


🔵 ത്രോംബോസ് ഹെമറോയിഡുകൾ (Thrombossed Hemorrhoids)

👉 ഒരു ബാഹ്യ ഹെമറോയിഡിലെ രക്തക്കുഴലുകൾ ഒരു കട്ട (ത്രോംബസ് ) ഉണ്ടാക്കുന്നു .


     👉Severe pain

     👉Swelling

     👉inflammation 

A hard lump near your anus


 ⚪️കാരണങ്ങൾ (Causes)


           നിങ്ങളുടെ മലദ്വാരത്തിന് ചുറ്റുമുള്ള സിരകൾ സമ്മർദ്ദത്തിൽ വലിച്ചുനീട്ടുകയും വീർക്കുകയോ ചെയ്യാം. താഴത്തെ മലാശയത്തിലെ വർദ്ധിച്ച സമ്മർദ്ദത്തിൽ നിന്ന്  ഹെമറോയ്ഡ്‌സുകൾ വികസിക്കാം 

👉Straining during bowel movements

👉Sitting for long periods of time on the toilet

Having chronic diarrhea or constipation

👉Being obese

👉Being pregnant

👉Having anal intercourse

👉Eating a low-fiber diet

👉Regular heavy lifting 


⚪️ സങ്കീർണതകൾ 

       

  👉 വിളർച്ച ; അപൂർവമായി ഹെമറോയ്ഡ്‌സുകളിൽ നിന്നുള്ള വിട്ടുമാറാത്ത രക്തനഷ്ടം വളർച്ചക്കു  കാരണമായേക്കാം .


👉Strangulated hemorrhoid. If the blood supply to an internal hemorrhoid is cut off, the hemorrhoid may be "strangulated," which can cause extreme pain.


👉Blood clot. Occasionally, a clot can form in a hemorrhoid (thrombosed hemorrhoid). Although not dangerous, it can be extremely painful and sometimes needs to be lanced and drained.


⚪️പ്രതിരോധം (Prevention)

   👉Eat high-fiber foods. 

👉Drink plenty of fluids

👉Don't strain. 

👉Go as soon as you feel the urge

👉Avoid long periods of sitting.

👉Exercise 


🔵ഹെമറോയ്ഡുകൾ തടയാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ മലം മൃദുവായി സൂക്ഷിക്കുക എന്നതാണ്, അതിനാൽ അവ എളുപ്പത്തിൽ കടന്നുപോകുന്നു. ഹെമറോയ്ഡുകൾ തടയുന്നതിനും ഹെമറോയ്ഡുകളുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും ഈ ടിപ്പുകൾ പിന്തുടരുക:


🔵ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ കഴിക്കുക. കൂടുതൽ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കഴിക്കുക. അങ്ങനെ ചെയ്യുന്നത് മലം മൃദുവാക്കുകയും അതിന്റെ ബൾക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് ഹെമറോയ്ഡുകൾക്ക് കാരണമാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ സഹായിക്കും. വാതകത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാവധാനം ഭക്ഷണത്തിൽ ഫൈബർ ചേർക്കുക.

ധാരാളം ദ്രാവകങ്ങൾ കുടിക്കുക. ഓരോ ദിവസവും ആറു മുതൽ എട്ട് ഗ്ലാസ് വെള്ളവും മറ്റ് ദ്രാവകങ്ങളും (മദ്യമല്ല) കുടിക്കുക.

ഫൈബർ സപ്ലിമെന്റുകൾ പരിഗണിക്കുക. മിക്ക ആളുകളും ഭക്ഷണത്തിൽ ശുപാർശ ചെയ്യുന്ന അളവിലുള്ള ഫൈബർ - ഒരു ദിവസം 20 മുതൽ 30 ഗ്രാം വരെ ലഭിക്കുന്നില്ല. സൈലിയം (മെറ്റാമുസിൽ) അല്ലെങ്കിൽ മെത്തിലസെല്ലുലോസ് (സിട്രൂസെൽ) പോലുള്ള ഫൈബർ സപ്ലിമെന്റുകൾ മൊത്തത്തിലുള്ള ലക്ഷണങ്ങളും ഹെമറോയ്ഡുകളിൽ നിന്നുള്ള രക്തസ്രാവവും മെച്ചപ്പെടുത്തുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.


🔵നിങ്ങൾ ഫൈബർ സപ്ലിമെന്റുകൾ ഉപയോഗിക്കുകയാണെങ്കിൽ, ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമോ മറ്റ് ദ്രാവകങ്ങളോ കുടിക്കുന്നത് ഉറപ്പാക്കുക. അല്ലാത്തപക്ഷം, അനുബന്ധങ്ങൾ മലബന്ധത്തിന് കാരണമാകാം അല്ലെങ്കിൽ വഷളാക്കാം.


🔵ബുദ്ധിമുട്ടരുത്. ഒരു മലം കടക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ശ്വാസം ബുദ്ധിമുട്ടുന്നതും പിടിക്കുന്നതും താഴത്തെ മലാശയത്തിലെ സിരകളിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുന്നു.

ആവേശം തോന്നിയാലുടൻ പോകുക. മലവിസർജ്ജനം കടന്നുപോകാൻ നിങ്ങൾ കാത്തിരിക്കുകയും ഉത്സാഹം നീങ്ങുകയും ചെയ്താൽ, നിങ്ങളുടെ മലം വരണ്ടുപോകുകയും കടന്നുപോകാൻ പ്രയാസമാവുകയും ചെയ്യും.


🔵വ്യായാമം.  

മലബന്ധം തടയുന്നതിനും സിരകളിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നതിന് സജീവമായി തുടരുക, നിങ്ങളുടെ ഹെമറോയ്ഡുകൾക്ക് കാരണമായേക്കാവുന്ന അധിക ഭാരം കുറയ്ക്കാനും വ്യായാമം സഹായിക്കും.

ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുക. വളരെ നേരം ഇരിക്കുന്നത്, പ്രത്യേകിച്ച് ടോയ്‌ലറ്റിൽ, മലദ്വാരത്തിലെ സിരകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കും.


⚪️ ഘട്ടങ്ങൾ (Stages of Hemorrhoids)


🔵ഫസ്റ്റ് ഡിഗ്രി ഹെമറോയ്ഡുകൾ: രക്തസ്രാവമുണ്ടാകുന്ന ഹെമറോയ്ഡുകൾ, പക്ഷേ വികസിക്കുന്നില്ല. ഇവ ചെറുതായി വലുതാക്കിയ ഹെമറോയ്ഡുകളാണ്, പക്ഷേ അവ മലദ്വാരത്തിന് പുറത്ത് നീണ്ടുനിൽക്കുന്നില്ല.


🔵സെക്കൻഡ് ഡിഗ്രി ഹെമറോയ്ഡുകൾ: സ്വന്തമായി വികസിക്കുകയും പിൻവലിക്കുകയും ചെയ്യുന്ന ഹെമറോയ്ഡുകൾ (രക്തസ്രാവത്തോടുകൂടിയോ അല്ലാതെയോ). മലവിസർജ്ജനം പോലുള്ള ചില പ്രവർത്തനങ്ങളിൽ ഇവ മലദ്വാരത്തിൽ നിന്ന് പുറത്തുവന്ന് ശരീരത്തിനുള്ളിൽ തിരിച്ചെത്താം.


🔵തേർഡ് ഡിഗ്രി ഹെമറോയ്ഡുകൾ: ഹെമറോയ്ഡുകൾ വികസിക്കുകയും വിരൽ കൊണ്ട് പിന്നിലേക്ക് തള്ളുകയും വേണം.


🔵നാലാം ഡിഗ്രി ഹെമറോയ്ഡുകൾ: ഗുദ കനാലിൽ പിന്നോട്ട് തള്ളാൻ കഴിയാത്ത ഹെമറോയ്ഡുകൾ.


ഡോ അഭിജിത്
അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ,
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കുമളി

കർക്കിടകത്തിൽ കഴിക്കേണ്ട പത്തിലകളും അവയുടെ ഗുണങ്ങളും..


 


ശരീരത്തിന് ഊർജ്ജസ്വലതയും ബലവും രോഗപ്രതിരോധശേഷിയും ആർജിക്കാൻ ഏറ്റവും നല്ല സമയമാണ് കർക്കിടകം.

ഔഷധങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്ന സമയം കൂടിയാണിത്.ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്ന കേരളത്തിലെ മഴക്കാലം എന്ന് പറയാവുന്ന ജൂൺ ,ജൂലൈ, ഓഗസ്റ്റ് മാസം പകുതി വരെയുള്ള കാലം .മനസ്സും ശരീരവും ശുദ്ധീകരിച്ച് ബലപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ സമയമാണിത്. ഇതിനായി പഴമക്കാർ ശീലിച്ചു വന്നിരുന്ന ഭക്ഷണ രീതിയാണിത്.ഇതിനായി ചെടികളുടെ മൂപ്പ് എത്താത്ത ഇലകൾ നുറുക്കി ചിരകിയ തേങ്ങയും മറ്റു ചേരുവകളും ചേർത്ത് കറി വയ്ക്കുന്നതിന് പത്തിലവയ്ക്കൽ എന്ന് പറയുന്നു..ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഒരു ഇലക്കറി കഴിച്ചാൽ ആരോഗ്യത്തിന് ഏറെ ഗുണമാണ്.

1.കുമ്പളം -ഭക്ഷ്യ നാരുകൾ ധാരാളമുള്ള കുമ്പളത്തില ദഹന വ്യൂഹം ശുദ്ധമാക്കും.മൂപ്പ് എത്താതെ ഇലകൾ പറിച്ച് കയ്യിൽ വച്ച് തിരുമ്മി ഇലയിലെ രോമങ്ങൾ കുടഞ്ഞു കളഞ്ഞു  ഉപയോഗിക്കാം.

2.തകര -ദഹനശേഷി കൂട്ടാനും , ത്വക് രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അലർജി എന്നിവ നിയന്ത്രിക്കാനും ഫലപ്രദമാണ് അധികം മൂക്കാത്ത ഇലകളാണ് എടുക്കേണ്ടത്.

3.വെള്ളരി - ധാതുലവണങ്ങളും ധാരാളം വൈറ്റമിനുകളും ഇവയിൽ അടങ്ങിയിരിക്കുന്നു.എല്ലുകളുടെ ആരോഗ്യത്തിനും,മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു ഇലകളിലെ രോമം കളഞ്ഞശേഷം കറിവയ്ക്കാനായി ഉപയോഗിക്കാം.

4.തഴുതാമ -ഹൃദ്രോഹത്തിനും, മൂത്രാശയ രോഗങ്ങൾക്കും , മലബന്ധം നീക്കാനും ഇവ ഉപയോഗിക്കാറുണ്ട്. 

5.ചീര- പലതരത്തിലുള്ള ചീരകൾകളുണ്ട് ഇവയിൽ ഏതു  വേണമെങ്കിലും ഉപയോഗിക്കാം.ചീരയിൽ അയൺ ,വൈറ്റമിൻസ്, കാൽസ്യം എന്നിവ അടങ്ങിയിരിക്കുന്നു.  വിളർച്ച, ക്ഷീണം എന്നിവ അകറ്റാനും നേത്ര രോഗങ്ങൾ നിയന്ത്രിക്കാനും ചീര ഉപയോഗിക്കാറുണ്ട്.

6. ചേന-   പ്രോട്ടീൻ,കാൽസ്യം, വെറ്റമിനുകൾ എന്നിവയാൽ സമ്പന്നം.അറ്റത്ത് വിടർന്ന് വരുന്ന തളിരിലയാണ് ഉപയോഗിക്കുന്നത്.

7.ആനകൊടിത്തൂവ-ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം എന്നിവ അടങ്ങിയിരിക്കുന്നു. രക്തശുദ്ധീകരണത്തിനും, ശരീരത്തിൽ നിന്ന് ടോക്സിനുകൾ നീക്കാനും, വാതസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. ഇവയുടെ ഇലകൾ ചെറിയ ചൂടുവെള്ളത്തിലിട്ടാൽ ചൊറിച്ചിൽ മാറി കിട്ടും.

8.മത്തൻ -കാൽസ്യം, വൈറ്റമിനുകൾ ,ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ദഹനശേഷി വേഗത്തിലാക്കുന്നു.വാത,പിത്ത, കഫ ദോഷങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്നു.

9.താള് -കാൽസ്യം , പൊട്ടാസ്യം, അയൺ എന്നിവയാൽ സമ്പന്നം. തൊലി നീക്കിയ തണ്ടുകളും വിടരാത്ത ഇലകളും കറി വയ്ക്കാനായി ഉപയോഗിക്കുന്നു. മഞ്ഞൾപൊടി തൂകി വെച്ച് ചൊറിച്ചിൽ മാറ്റി വേണം ഉപയോഗിക്കാൻ.

10. നെയ്യുണ്ണി (ശിവലിംഗകായ) -ത്വക്ക് രോഗങ്ങൾ ,പനി,ചുമ, നീര് എന്നിവയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.


ഡോ. ശ്രീവിദ്യ .സി എം .BSMS
അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, തൃശ്ശൂർ


ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ....

  ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ.. ശാന്തിഗിരി കർക്കടക ചികിത്സ. കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ...