പണ്ട് കാലത്ത് കർക്കടക മാസത്തെ പഞ്ഞമാസമെന്ന് വിശേഷിപ്പിച്ചിരുന്നു. അന്നൊക്കെ കേരളീയരുടെ പ്രധാന ജോലി കൃഷി തന്നെ ആയിരുന്നു എന്ന് വേണം പറയാൻ.മഴ കാരണം കൃഷി പണി ഇല്ലാതെ ഇരിക്കുന്ന കർഷകർ വരുന്ന ഒരു വർഷത്തേക്കുള്ള ആരോഗ്യവും ബലവും നേടി എടുത്തിരുന്നത് ഈ കാലത്തായിരുന്നു.ചിട്ടായായ ഭക്ഷണരീതിയും പഞ്ചകർമ്മങ്ങളും അതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.
വേനലിൽ ഊഷ്‌രമായിരിക്കുന്ന ഭൂമിയിലേക്ക് പെട്ടെന്ന് പതിക്കുന്ന മഴമൂലം ജീവജാലങ്ങളുടെ ശരീരത്തിൽ പലതരം മാറ്റങ്ങൾ ഉണ്ടാകുന്നു. ആയുർവേദപ്രകാരം ഉഷ്ണകാലത്ത് ചയിച്ചിരിക്കുന്ന വാതം കർക്കടക മാസമായ വർഷകാലത്തിൽ കോപിക്കുന്നു, വാത്തതോടൊപ്പം പിത്തവും, മഴകാലത്തെ മലിനജല ഉപയോഗം മൂലം ശരീരത്തിലെ കഫവും കോപ്പിക്കുന്നു. ശരീരത്തിലെ വാത പിത്ത കഫങ്ങളിലെ ഇത്തരത്തിലുള്ള മാറ്റം
കാരണം പലതരത്തിലുള്ള അസുഖങ്ങൾ ഉടലെടുക്കാൻ കാരണമാകുന്നു.വർഷകലത്ത് അഗ്നിബലം കുറയുന്നതും ചിട്ടയല്ലാത്ത ഭക്ഷണരീതികൊണ്ടും മേൽ പറഞ്ഞപോലെ അസുഖങ്ങൾക്ക് കാരണമാകുന്നു.
ശീലിക്കാം
1)വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കാൻ ശ്രദിക്കുക.
2)നന്നായി തിളപ്പിച്ച വെള്ളം ചെറുചൂടിൽ കുടിക്കുവാനായി ഉപയോഗിക്കാം.
(തിളപ്പിക്കാൻ പഞ്ചാക്കോലം, ചുക്ക് എന്നിവ ഉപയോഗിക്കാം )
3)കാട്ടിയില്ലാത്ത ആഹാരം ശീലിക്കാം.
ഉദാ:ഉലുവ കഞ്ഞി
പുത്തരി ചോറ്
കർക്കടക കഞ്ഞി
4)തൈര് ന് പകരം മോരുപയോഗിക്കാം.
(മോരുകാച്ചിയോ മറ്റോ ഉപയോഗികാം)
5)കാപ്പി, ചായ എന്നിവക്ക് പകരമായി കർപ്പട്ടികാപ്പി, ചുക്കുകാപ്പി എന്നിവ ഉപയോഗിക്കാം.
(ഇത് ദഹനത്തെ സുഗമമാക്കുന്നു )
6)മുരിങ്ങ ഇല ഒഴികെയുള്ള പത്തില കറിയായും, തോരൻ ആയും ഉപയോഗിക്കാം.
ചേമ്പ്
മത്തൻ
കുമ്പളം
ചേന
കാട്ടുതാള്
പയർ
തഴുതാമ
ചീര
തകര
ചൊറിയൻചീര
6) പൊരിച്ചതും, വറുത്തതും ആയുള്ള മാംസം ഒഴിവാക്കി സൂപ്പ് ആയി ഉപയോഗിക്കാം.
കർക്കടക കഞ്ഞി
ഒരു നേരത്തെ ആഹാരമാക്കി കർക്കടക കഞ്ഞി കഴിക്കാം.
*ഞവരയരി കഞ്ഞി വച്ചു ദശമൂല പൊടി, ആശാളി, ഉലുവ, ജീരകം, അയമോദകം എന്നിവ പൊടിച്ചു ചേർക്കാം.
സ്വദിന് വേണമെങ്കിൽ തേങ്ങാപ്പാലോ, ചെറിയ ഉള്ളി നെയ്യിൽ മൂപ്പിച്ചോ ചേർക്കാം.
ഒഴിവാക്കാം
1)കട്ടിയുള്ള ആഹാരം
2)ചായ, കാപ്പി
3)മദ്യപാനം
4)പഴകിയ ഭക്ഷണം
5)ചൂടാറിയ ഭക്ഷണം.
ഡോ. അദീന പ്രകാശ്
ശാന്തിഗിരി ആയുർവേദ & ഹോസ്പിറ്റൽ, കാക്കനാട്
No comments:
Post a Comment